Kerala Viral Wedding : കല്യാണം കഴിഞ്ഞ് വീട്ടലെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം, പിന്നെ ഒന്നും നോക്കിയില്ല വധുവിനെ ചെമ്പിലേറ്റി വീട്ടിലെത്തിച്ച് വരൻ

Kerala Viral Wedding Videos - കല്യാണം കഴിഞ്ഞ് വധും വരനും വീട്ടിലേക്കെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം. വധുവിനെ എങ്ങനെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് കയറ്റും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സുഹൃത്തക്കൾ ചെമ്പ് വിദ്യ പറഞ്ഞ് കൊടുക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 19, 2021, 01:00 PM IST
  • കല്യാണം കഴിഞ്ഞ് വധും വരനും വീട്ടിലേക്കെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം.
  • വധുവിനെ എങ്ങനെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് കയറ്റും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സുഹൃത്തക്കൾ ചെമ്പ് വിദ്യ പറഞ്ഞ് കൊടുക്കുന്നത്.
  • ഇന്നലെ ഒക്ടോബർ 19നായിരുന്നു സംഭവം.
  • ചെങ്ങന്നൂർ വെൺമണി സ്വദേശികളായ ലിനുവും രേഷ്മയുമാണ് വധു വരന്മാർ.
Kerala Viral Wedding : കല്യാണം കഴിഞ്ഞ് വീട്ടലെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം, പിന്നെ ഒന്നും നോക്കിയില്ല വധുവിനെ ചെമ്പിലേറ്റി വീട്ടിലെത്തിച്ച് വരൻ

Alappuzha : കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വെള്ളക്കെട്ടിൽ വധു-വരന്മാരെ കല്യാണത്തിനായി മണ്ഡപത്തിലേക്ക് ചമ്പിലെത്തിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു (Kerala Viral Wedding Videos). അതിന് പിന്നാലെയാണ് മറ്റൊരു വീഡിയോ സോഷ്യൽ വൈറലാകുന്നത്. ആലപ്പുഴയിലെ ചെങ്ങന്നൂർ വെൺമണിയിലാണ് (Venmony) സംഭവം. 

കല്യാണം കഴിഞ്ഞ് വധും വരനും വീട്ടിലേക്കെത്തിയപ്പോൾ മുറ്റം നിറയെ വെള്ളം. വധുവിനെ എങ്ങനെ വീട്ടിലേക്ക് വിളക്ക് കൊടുത്ത് കയറ്റും എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് സുഹൃത്തക്കൾ ചെമ്പ് വിദ്യ പറഞ്ഞ് കൊടുക്കുന്നത്. 

ALSO READ : വെള്ളക്കെട്ടിനിടയിലും താലികെട്ട്; വൈറലായി ആലപ്പുഴയിലെ നവദമ്പതിമാർ

പിന്നെ ഒന്നും നോക്കിയില്ല, ചെമ്പ് എത്തിച്ച് വധുവിനെ വരൻ ചെമ്പിലിരുത്തി. ശേഷം വീടിന്റെ പടിക്കൽ വരെ വധുവിനെ ചമ്പിലെത്തിച്ചു. ഉടൻ തന്നെ കല്യാണ വീഡിയോ ചീത്രീകരിക്കാൻ എത്തിയ ബ്ലാക്ക് പേൾസ് ഉടമ അജേഷ് കുമാർ ചെമ്പലെത്തിക്കുന്നത് ഷൂട്ട് ചെയ്യുകയായിരുന്നു. ഈ വീഡിയോയാണ് വൈറലായത്.

ഇന്നലെ ഒക്ടോബർ 19നായിരുന്നു സംഭവം. ചെങ്ങന്നൂർ വെൺമണി സ്വദേശികളായ ലിനുവും രേഷ്മയുമാണ് വധു വരന്മാർ.

ALSO READ : Sholayar dam open: ഷോളയാര്‍ ഡാം തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

ഇന്നലെ പത്തനംതിട്ടയിൽ കക്കി ആനത്തോട് ഡാം തുറന്നതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് വെൺമണിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറിയത്. ഇതിന് മുമ്പ് 2018 മഹാപ്രളയ കാലത്താണ് ഈ പ്രദേശത്തെ ഇത്തരത്തിൽ വെള്ളം കയറിയത്.

ALSO READ : Kakki Dam Opened; കക്കി ഡാം തുറന്നു, അച്ചൻകോവിലാറിലും, പമ്പയിലും ജലനിരപ്പ് അപകട നിലക്കും മുകളിൽ

കഴിഞ്ഞ ദിവസം ഇതേസമയം ആലപ്പുഴ അമ്പലപ്പുഴയിലൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇതുപോലെ വരനെയും വധുവിനെും ബന്ധുക്കൾ ചെമ്പിലേറ്റി കല്യാണമണ്ഡപത്തിൽ എത്തിക്കുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News