Mayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

KSRTC driver-Mayor row: ഡ്രൈവർക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ്  രഹസ്യ മൊഴിയെടുക്കുന്നത്.     

Written by - Zee Malayalam News Desk | Last Updated : May 17, 2024, 09:17 AM IST
  • തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകി.
  • പരാതിയിൽ ഉറച്ചുനിൽക്കുവെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു.
  • സംഭവ ദിവസം രാത്രി മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Mayor Arya Rajendran: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തും

മേയർ ആര്യ രാജേന്ദ്രന്റെ രജസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. കെഎസ്ആർടിസി ഡ്രൈവർ യദുവുമായുള്ള തർക്കത്തിലാണിത്. ഡ്രൈവർക്കെതിരായ ലൈംഗികാതിക്ഷേപ കേസിലാണ് മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്റോൺമെന്റ് പൊലീസ് അപേക്ഷ നൽകി.

ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകി. ഓവർടേക്കിങ്ങുമായി ബന്ധപ്പെട്ടല്ല തർക്കമെന്നും സ്ത്രീകളോട് മോശമായി പെരുമാറിയത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചത്. എം.എൽ.എ അസഭ്യം പറഞ്ഞുവെന്നത് നുണയാണ്. പരാതിയിൽ ഉറച്ചുനിൽക്കുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

മേയറും ഭാർത്താവും എംഎൽഎയുമായ സച്ചിൻ ദേവുമുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കെഎസ്ആർടിസിക്ക് കുറുകെ കാർ ഇട്ട് വണ്ടി തടഞ്ഞത്. പിന്നാലെയാണ് മേയറും ഡ്രൈവറും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഡ്രൈവിംഗുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവ ദിവസം രാത്രി തന്നെ മേയര്‍ നല്‍കിയ പരാതിയില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News