Narendra Modi at Palakkad: പാലക്കാട് ആവേശത്തിരയിളക്കി മോദി; റോഡ് ഷോയില്‍ അണിനിരന്ന് ആയിരങ്ങള്‍

PM Modi holds road show in Palakkad: അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരത്തിൽ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2024, 01:59 PM IST
  • ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്.
  • 50,000 പേര്‍ റോഡ് ഷോയില്‍ പങ്കെടുത്തെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു.
  • ഒരു കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്.
Narendra Modi at Palakkad: പാലക്കാട് ആവേശത്തിരയിളക്കി മോദി; റോഡ് ഷോയില്‍ അണിനിരന്ന് ആയിരങ്ങള്‍

പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍. രാവിലെ 10.30ഓടെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കര്‍, ബിജെപി പാലക്കാട് ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് മോദി കേരളത്തിലെത്തുന്നത്. പാലക്കാട്ടെത്തിയ പ്രധാനമന്ത്രി നടത്തിയ റോഡ് ഷോയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഏകദേശം 50,000 പേര്‍ റോഡ് ഷോയില്‍ പങ്കെടുത്തെന്ന് ബിജെപി ജില്ലാ നേതൃത്വം അവകാശപ്പെട്ടു. അഞ്ചുവിളക്ക് മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോ മീറ്റര്‍ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്. 

ALSO READ: മൂന്നാറിലെ ജനവാസ മേഖലയില്‍ തമ്പടിച്ചിട്ടുള്ള 'പടയപ്പ'യെ ഉള്‍വനത്തിലേക്ക് തുരത്തും; ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കും

കനത്ത ചൂടിലും പ്രധാനമന്ത്രിയെ നേരില്‍ കാണാനായി പ്രവര്‍ത്തകരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പുഷ്പവൃഷ്ടി നടത്തിയാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പാലക്കാട് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറും മലപ്പുറം സ്ഥാനാര്‍ഥി നിവേദിതാ സുബ്രഹ്മണ്യനുമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നഗരത്തില്‍ വന്‍ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. റോഡ് ഷോയ്ക്ക് ശേഷം മേഴ്‌സി കോളേജ് ഗ്രൗണ്ടിലെത്തിയ അദ്ദേഹം തമിഴ്‌നാട്ടിലേയ്ക്ക് പോയി. കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ നഗരത്തില്‍ പ്രധാനമന്ത്രി രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ റോഡ് ഷോ നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News