PM Narendra Modi: നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്...! ഇത്തവണ ലക്ഷ്യം അനന്തപുരി

Modi to visit kerala: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്റെയും വി മുരളീധരന്റെയും  പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനാണ് ഈ കേരള സന്ദർശനം. പോത്തൻകോട് എൻഡിഎ ആണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 02:44 PM IST
  • പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം തിരുവനന്തപുരം ജില്ലയിലെ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിക്കും എന്നാണ് വിലയിരുത്തുന്നത്.
  • ഏപ്രിൽ 15ന് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതു സമ്മേളനത്തെ പ്രതിനിധീകരിക്കാനാണ് എത്തുന്നത്.
PM Narendra Modi: നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്...! ഇത്തവണ ലക്ഷ്യം അനന്തപുരി

തിരുവനന്തപുരം: പ്രാധാനമന്ത്രി നരേന്ദ്രമോദി വീണ്ടു കേരളത്തിലേക്ക്. ഇത്തവണ തിരുവനന്തപുരത്താണ് എത്തുന്നത്. ഏപ്രിൽ 15ന് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തെ കേന്ദ്രീകരിച്ചുകൊണ്ട് നടക്കുന്ന പൊതു സമ്മേളനത്തെ പ്രതിനിധീകരിക്കാനാണ് എത്തുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്റെയും വി മുരളീധരന്റെയും  പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാനാണ് ഈ കേരള സന്ദർശനം. പോത്തൻകോട് എൻഡിഎ ആണ് പൊതുസമ്മേളനം സംഘടിപ്പിച്ചത്. പ്രധാനമന്ത്രിയുടെ തിരുവനന്തപുരം സന്ദർശനം തിരുവനന്തപുരം ജില്ലയിലെ വോട്ടർമാരെ വലിയ രീതിയിൽ സ്വാധീനിക്കും എന്നാണ് വിലയിരുത്തുന്നത്.

അതേസമയം ബിജെപിക്ക് ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ കഴിഞ്ഞ പ്രാവശ്യം മുതൽ ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലവും ഉൾപ്പെട്ടിട്ടുണ്ട്. മോദിസർക്കാരിൽ വിജയകരമായ പ്രവർത്തനം കാഴ്ചവച്ച കേന്ദ്രമന്ത്രി വി.മുരളീധരൻ കൂടുതൽ ഇടപെട്ടിരുന്നത് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിലാണ്. അതുകൊണ്ട് തന്നെ അവിടത്തെ വിജയ സാധ്യത വർധിച്ചിട്ടുണ്ട്.  അതിന് കൂടുതൽ ആത്മവിശ്വാസം പകർന്നു നൽകുന്നതിനു വേണ്ടിയാണ് ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലത്തിൽ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബിജെപി  ജില്ലാ അധ്യക്ഷൻ വി.പി. രാജേഷ് പറഞ്ഞു. 

കഴിഞ്ഞ തവണ മോദി വന്നപ്പോൾ തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം കേരളത്തിലെ മുഴുവൻ പ്രവർത്തകർക്കും ആവേശം നൽകുന്നതാണെന്നും വി.വി. രാജേഷ് പറഞ്ഞു.തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വിവിധ മേഖലകളിൽ നിന്ന് മികച്ച പിന്തുണയാണ് കിട്ടുന്നത്. കഴിഞ്ഞ ദിവസം എഞ്ചിനീയർമാരുടെ പിന്തുണ നൽകുന്നതിന് ആയിരത്തോളം പേരുടെ സമ്മേളനം നടത്തി. നരേന്ദ്രമോദിയുടെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിവിധ മേഖലയിലുള്ള എഞ്ചിനീയർമാരുടെ പിന്തുണ പ്രഖ്യാപിക്കാനാണ് ഒത്തുകൂടിയത്. അങ്ങനെയുള്ളവരുടെ പിന്തുണ വലിയ തോതിൽ ലഭിക്കുന്നത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്. നരേന്ദ്രമോദി സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ സമൂഹത്തിൻ്റെ എല്ലാ മേഖലയിലും ലഭിക്കുന്നതിൻ്റെ പ്രതിഫലനമാണ് ഇതെന്നും വി.വി. രാജേഷ് പറഞ്ഞു.

ALSO READ: തെളിവുണ്ട്...! ''കേരള സ്റ്റോറി'' യഥാര്‍ത്ഥ കഥയെന്ന് കെ സുരേന്ദ്രന്‍

എൻ.ഡി.എ സ്ഥാനാർഥി വി മുരളീധരൻ്റെ പ്രചരണ പരിപാടികൾ അലോങ്കോലപ്പെടുത്തിയ സി.പി.എം ഇടപെടൽ അപലപനീയം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ആറ്റിങ്ങൽ എൻ.ഡി.എ സ്ഥാനാർഥി വി മുരളീധരൻ്റെ പ്രചരണ പരിപാടികൾ അലോങ്കോലപ്പെടുത്തിയ സി.പി.എം ഇടപെടൽ അപലപനീയമെന്ന് കുമ്മനം രാജശേഖരൻ.  പരാജയ ഭീതി മൂലമാണ് സി.പി.എം ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. പലയിടങ്ങളിലും പ്രകോപനം സൃഷ്ട്ടിക്കാൻ സി.പി.എം ശ്രമിക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച് ഇതിനിടയിലൂടെ കടന്ന് കയറി വിജയിക്കാം എന്ന വ്യാമോഹമാണ് സി.പി ഐ.എം നെന്നും പാർട്ടി നേതൃത്വത്തിൻ്റെ അറിവോടെയാണ് ആറ്റിങ്ങലിലെ അതിക്രമം നടന്നിട്ടുള്ളത്.

ജനാധിപത്യമൂല്യങ്ങൾ സി.പി.എം കുഴിച്ചുമൂടുകയാണ്. സി.പി.എംന് വിഭ്രാന്തിയാണ്. അതേസമയം അനിൽ ആൻ്റണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അനിൽ ആൻ്റണി മറുപടി പറയണമെന്നും പാർട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കണമെന്നത് കാലഘട്ടത്തിന് അനുസരിച്ച് അതാത് സ്ഥലങ്ങളിലെ ജനങ്ങളുടെ ഹൃദയവുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന പേരുകൾ നൽകുക എന്നത് സ്വഭാവികമാണ് യോഗ്യമായി രീതിയിൽ സ്ഥലങ്ങളുടെ പേര് മാറുന്നുണ്ട് എന്നായിരുന്നു പ്രതികരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News