തിരുവനന്തപുരം: വിഷു ബംപർ ലോട്ടിയുടെ ഒന്നാം സമ്മാനം കന്യാകുമാരി സ്വദേശിയായ ഡോക്ടർക്കും ബന്ധുവിനും. ഡോ.എം പ്രദീപ് കുമാർ, ബന്ധു എൻ.രമേശ് എന്നിവർക്കാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ലോട്ടറി വാങ്ങിയത്. മെയ് 22ന് ആയിരുന്നു വിഷു ബംപറിന്റെ നറുക്കെടുപ്പ്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നാണ് ടിക്കറ്റ് വിറ്റത്. രംഗൻ എന്ന ചില്ലറ വിൽപ്പനക്കാരനാണ് ഇവിടെ നിന്ന് ടിക്കറ്റ് വാങ്ങി വിൽപന നടത്തിയത്. നാട്ടിൽ ഉത്സവത്തിന്റെ തിരക്കിലായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ താമസിച്ചതെന്നാണ് ഇവർ അധികൃതരോട് പറഞ്ഞത്. നോട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ ആവശ്യമുള്ളതിനാൽ ടിക്കറ്റ് സ്വീകരിച്ചിട്ടില്ലെന്ന് ലോട്ടറി ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. കേരളത്തിന് പുറത്ത് ഉള്ളവർ ലോട്ടറി സമ്മാനത്തിനായി അവകാശവാദമുന്നയിച്ചാൽ ലോട്ടറി ടിക്കറ്റിനും തിരിച്ചറിയൽ രേഖകൾക്കും ഒപ്പം നോട്ടറിയുടെ ഒപ്പും പേരും ഉദ്യോഗപ്പേരും നോട്ടറി സ്റ്റാംപും നോട്ടറി സീലും സമർപ്പിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...