Aadujeevitham: 'ആടുജീവിത'ത്തിന്റെ പുതിയ പോസ്റ്ററെത്തി; 'റിലീസ് തിയതി പറയൂ' എന്ന് പ്രേക്ഷകർ

ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. 

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 08:36 AM IST
  • ബെന്യാമിന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
  • കേന്ദ്ര കഥാപാത്രമായ നജീബ് എന്ന പ്രവാസിയെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്.
  • അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Aadujeevitham: 'ആടുജീവിത'ത്തിന്റെ പുതിയ പോസ്റ്ററെത്തി; 'റിലീസ് തിയതി പറയൂ' എന്ന് പ്രേക്ഷകർ

ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടുജീവിതത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ബെന്യാമിന്റെ പ്രശസ്തമായ നോവൽ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രമായ നജീബ് എന്ന പ്രവാസിയെ പൃഥ്വിരാജ് ആണ്  അവതരിപ്പിക്കുന്നത്. അമലാ പോളാണ് നജീബിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 

പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് ശേഷമാണ് പൃഥ്വിരാജ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പൃഥ്വിരാജ് പങ്കുവെച്ച പോസ്റ്റിന് പിന്നാലെ പ്രേക്ഷകരുടെ കമന്റുകളുടെ പെരുമഴയായിരുന്നു. കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സിനിമയാണെന്നും റിലീസ് തിയതി പറയൂ എന്നുമൊക്കെയാണ് പ്രേക്ഷകർ കമന്റുകളായി രേഖപ്പെടുത്തിയിട്ടുള്ളത്. 

പ്രമുഖ എഴുത്തുകാരൻ ബെന്യാമിന്റെ നോവലായ ആടുജീവിതം അതേ പേരിൽ തന്നെയാണ് ബ്ലെസി പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുക്കിയിരിക്കുന്നത്. നീണ്ട നാല് വർഷമെടുത്താണ് ആടുജീവിതത്തിൻറെ ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം 2022 ജൂലൈയിൽ പൂർത്തിയായിരുന്നു. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യൻ ചിത്രം അപൂർവമാണ്. കോവിഡ് അനുബന്ധ സാഹചര്യങ്ങൾ ചിത്രീകരണത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു. 2021 ജൂൺ മാസമായിരുന്നു ചിത്രത്തിൻ്റെ നാല് വർഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികൾ നിറഞ്ഞ ആഫ്രിക്കൻ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി തന്നെ ആയിരുന്നു. അൽജീരിയയിലും ജോർദ്ദാനിലുമുള്ള ഷൂട്ടിംഗിന് ശേഷവും രണ്ട് ദിനങ്ങൾ കേരളത്തിലെ പത്തനംതിട്ടയിൽ ഏതാനും രംഗങ്ങൾ ചിത്രീകരണം തുടർന്നിരുന്നു.

Also Read: Philips Movie: മുകേഷിന്റെ നൂറാം ചിത്രം; 'ഫിലിപ്സ്' തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

 

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ബ്ലെസി-പൃഥ്വിരാജ് ടീമിന്റെ സ്വപ്ന ചിത്രം എന്ന് തന്നെ ആടുജീവിതത്തെ വിശേഷിപ്പിക്കാം. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. അമല പോൾ ആണ് ചിത്രത്തിലെ നായിക. എ. ആർ. റഹ്മാൻ ആണ് സംഗീതം സംവിധാനം നിർവഹിക്കുന്നത്.

സിനിമയ്ക്കായി വളരെ അനാരോഗ്യകരമായ ഡയറ്റിങ് രീതിയാണ് പാലിച്ചതെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് വേണ്ടി ശരീരഭാരം 98 കിലോയായി ഉയർത്തിയതായും എന്നാൽ അതിന് ശേഷം ബാക്കി ഭാഗത്തിനായി അത്‌ 67 കിലോയായി കുറയ്ക്കുകയും ചെയ്‌തു പൃഥ്വിരാജ്. ഷൂട്ടിങ്ങിനിടയിൽ ബോധംകെടുന്ന അവസ്ഥ വരെ വന്നു. എന്നാൽ ഈ പ്രയത്‌നത്തിന് ഫലം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും പൃഥ്വിരാജ് പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News