Malavika Jayaram Wedding: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായി

Malavika Jayaram Marriage:  ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Written by - Zee Malayalam News Desk | Last Updated : May 3, 2024, 08:13 AM IST
  • താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി
  • വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്
  • ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്
Malavika Jayaram Wedding: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായി

ഗുരുവായൂര്‍: താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകളായ മാളവിക ജയറാം വിവാഹിതയായി.  വരൻ പാലക്കാട്ടുകാരനായ നവനീത് ഗിരീഷാണ്.  ഇന്ന് പുലർച്ചെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Also Read: മാളവിക ജയറാമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു..!

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. നേരത്തെ ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടേയും നവനീതിന്റേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നവനീത് യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്റേയും വത്സയുടേയും മകനാണ് നവനീത്.

Also Read: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!

ചുവന്ന സാരിയില്‍ അതിസുന്ദരിയായിട്ടായിരുന്നു മാളവിക ഇന്ന് ഒരുങ്ങിയെത്തിയത്.  വിവാഹത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയറാമും പാര്‍വതിയും വിവാഹിതരായതും ഇതേ ഗുരുവായൂര്‍ നടയില്‍ വച്ചായിരുന്നു.

Also Read: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഒപ്പം ധനനേട്ടവും!

പ്രേക്ഷരുടെ ഇഷ്ടതാരകുടുബമാണ് ജയറാം കുടുംബം. ജയറാമിന്റെ മക്കളായ മാളവികയ്ക്കും കാളിദാസീനും ആരാധകർ ഏറെയാണ്.  ജയറാം, പാര്‍വ്വതി, കണ്ണന്‍, ചക്കി എന്നിവരടങ്ങുന്ന കുടുംബത്തെ ഏറെ ഇഷ്ടത്തോടെയാണ് സിനിമാപ്രേക്ഷകർ നോക്കി കാണുന്നത് തന്നെ. അവരുടെ ഓരോ സന്തോഷങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. കാളിദാസിന്റെയും തരിണിയുടേയും കല്യാണ നിശ്ചയത്തിന് പിന്നാലെയായിരുന്നു മാളവികയുടേയും നവനീതിന്റെയും വിവാഹനിശ്ചയം നടന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News