Pushpa 2 Trailor: വെടിയേറ്റ പുഷ്പ എവിടെ? രണ്ടാം ഭാഗത്തിൻറെ ട്രെയിലർ പുറത്ത്

Pushpa 2 Trailor: വരാനിരിക്കുന്നത് ഒന്നാം ഭാഗത്തിനെ വെല്ലുന്ന രണ്ടാം ഭാഗമായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 05:51 PM IST
  • സസ്പെൻസ് നൽകി പുഷ്പക്ക് വേണ്ടിയുള്ള തിരച്ചിലും ട്രെയിലറിലുണ്ട്
  • സുകുമാർ ആണ് പുഷ്പ-2 ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.
  • രക്ഷപ്പെട്ട പുഷ്പയെ പറ്റിയുള്ള വാർത്തയിലാണ് ട്രെയിലറിൻറെ തുടക്കം
Pushpa 2 Trailor: വെടിയേറ്റ പുഷ്പ എവിടെ? രണ്ടാം ഭാഗത്തിൻറെ ട്രെയിലർ പുറത്ത്

പ്രേക്ഷകർക്ക് ആവേശം കൂട്ടി പുഷ്പ-2 ൻറെ കോണ്‍സപ്റ്റ് വീഡിയോ പുറത്തിറങ്ങി. മൈത്രി മൂവി മേക്കേഴ്സിൻറെ യൂടൂബ് ചാനലിലാണ് വീഡിയോ എത്തിയത്.   തിരുപ്പതി ജയിലിൽ നിന്നും വെടിയേറ്റ മുറിവുകളുമായി രക്ഷപ്പെട്ട പുഷ്പയെ പറ്റിയുള്ള വാർത്തയിലാണ് വീഡിയോയുടെ തുടക്കം. 

സസ്പെൻസ് നൽകി പുഷ്പക്ക് വേണ്ടിയുള്ള തിരച്ചിലും വീഡിയോയിലുണ്ട്. എന്തായാലും വരാനിരിക്കുന്നത് ഒന്നാം ഭാഗത്തിനെ വെല്ലുന്ന രണ്ടാം ഭാഗമായിരിക്കുമെന്നാണ്  സൂചന.

 

സുകുമാർ ആണ് പുഷ്പ-2 ൻറെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. അല്ലു അർജുൻ, രാശ്മിക മന്ദാന, ഫഹദ് ഫാസിൽ, ധനുനഞ്ജയ, റാവു രമേശ്, അനസൂയ ഭരദ്വാജ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനി,രവി ശങ്കർ യാലമനച്ചിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ചന്ദ്രബോസിൻറെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. 

2021ലാണ് പുഷ്പയുടെ ഒന്നാം ഭാഗം ഭാഷാ-ദേശപരമായ അതിര്‍വരമ്പുകളെല്ലാം ഭേദിച്ചുകൊണ്ട് പാന്‍-ഇന്ത്യന്‍ സിനിമാസമവാക്യങ്ങളെ തിരുത്തിയെഴുതിയത്; സാധാരണക്കാരനായൊരു കഥാപാത്രത്തിനെ ഈ ചിത്രം ഒരു 'യൂണിവേഴ്സല്‍ ഹീറോ' ആക്കിമാറ്റി. ഇപ്പോഴിതാ 'പുഷ്പ 2: ദ റൂള്‍' ആഗോള ഇന്ത്യന്‍ സിനിമാ സമവാക്യങ്ങളെ തിരുത്തുവാന്‍ ഒരുങ്ങുകയാണ്.

ദിവസങ്ങള്‍ മുന്‍പ് #WhereIsPushpa? അഥവാ 'പുഷ്പ എവിടെ?' എന്ന ടൈറ്റിലോടുകൂടിയുള്ള വീഡിയോ പുറത്തിറങ്ങിയതോടെ പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ എന്തായിരിക്കുമെന്ന ഇന്ത്യയൊട്ടാകെയുള്ള ആരാധകരുടെയും സിനിമാപ്രേമികളുടെയും ആകാംക്ഷ വാനോളം ഉയര്‍ന്നിരുന്നു.  ഈയവസരത്തില്‍ പുഷ്പ 2വിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോയുടെ റിലീസോടെ ആരാധകരുടെ ആവേശം ഉച്ചസ്ഥായിയിലാണ് എത്തിയിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും പുഷ്പയുടെ റൂള്‍, അഥവാ രാജവാഴ്ചയുടെ ആരംഭം.

പുഷ്പയുടെ കഥ മുന്നോട്ടുപോവുന്ന രീതിയും, അതോടൊപ്പം പുഷ്പ എന്ന കഥാപാത്രത്തിന്‍റെ വളര്‍ച്ചയും ആശ്ചര്യത്തോടെയേ കാണാനാകൂ. പുഷ്പയെ ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്ന സവിശേഷരീതിയും, ലോകമെമ്പാടും അലയടിച്ച ഹിറ്റ്‌ ഗാനങ്ങളും, സുകുമാര്‍ എന്ന സംവിധായകന്‍ ഒരുക്കിയ രംഗങ്ങളുടെ ചടുലതയും ദൃശ്യമികവും ലോകമെമ്പാടുമുള്ള തീയറ്റര്‍ സ്ക്രീനുകളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് തീയറ്ററുകള്‍ പൂരപ്പറമ്പാക്കിയിരുന്നു. ശേഷം പുഷ്പ വെറുമൊരു സിനിമ എന്നതിലുപരി ജനലക്ഷങ്ങള്‍ ഏറ്റുപറഞ്ഞ ഹിറ്റ്‌ ഡയലോഗുകളിലൂടെയും മറ്റും ഒരു 'പോപ്പ്-കള്‍ച്ചര്‍' തന്നെ ആയി മാറിയിരുന്നു. ക്രിക്കറ്റുകളിക്കാര്‍ മുതല്‍ കലാസാംസ്കാരികരംഗങ്ങളിലെ പ്രമുഖരും, രാഷ്ട്രീയക്കാരും വരെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലും മറ്റും പുഷ്പയിലെ റെഫറന്‍സുകള്‍ ഉപയോഗിക്കുന്ന സാഹചര്യം സര്‍വസാധാരണമായിരുന്നു.

ഈ വീഡിയോയുടെ റിലീസോടെ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ പുഷ്പയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗത്തെക്കാള്‍ എന്തുകൊണ്ടും ഉയര്‍ന്നുനില്‍ക്കുന്ന ഒരു കലാസൃഷ്ടി ആയിരിക്കുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. പുഷ്പ 2 പാന്‍-ഇന്ത്യ തലത്തില്‍ മാത്രമല്ല, മറിച്ച് ആഗോളതലത്തില്‍ത്തന്നെ ചലനം സൃഷ്ടിക്കും എന്ന കാര്യം ഈ വീഡിയോ ഉറപ്പുതരുന്നുണ്ട്. 

സുകുമാറാണ് 'പുഷ്പ 2: ദ റൂള്‍'സംവിധാനം ചെയ്യുന്നത്. അല്ലു അര്‍ജുന്‍, രഷ്മികാ മന്ദാന, ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്സാണ്. പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News