Bigg Boss Malayalam Season 5: ആറിലൊരാളെ കൊണ്ടുപോകാൻ മോഹൻലാലെത്തി; ഫിനാലെയ്ക്ക് മുൻപേ പടിയിറങ്ങുന്നതാര്?

Bigg Boss Season 5: ജൂലൈ 2, ഞായാറാഴ്ചയാണ് ബി​ഗ് ബോസ് മലയാളം സീസൺ 5ന്റെ ഫിനാലെ നടക്കുന്നത്. ആര് കപ്പടിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 12:33 PM IST
  • ഫൈനൽ 5 എത്തുന്നതിന് മുൻപുള്ള എവിക്ഷനാണിത്.
  • പുലിമുരുകനിലെ ബിജിഎം ഇട്ടുകൊണ്ട് പ്രധാന വാതിലിലൂടെയാണ് മോഹൻലാലിന്റെ എൻട്രി.
  • ആരാണ് വരുന്നതെന്നറിയാതെ ആകാംക്ഷയോടെ നോക്കി നിൽക്കുന്ന മത്സരാർത്ഥികളെയും കാണാം.
Bigg Boss Malayalam Season 5: ആറിലൊരാളെ കൊണ്ടുപോകാൻ മോഹൻലാലെത്തി; ഫിനാലെയ്ക്ക് മുൻപേ പടിയിറങ്ങുന്നതാര്?

Bigg Boss Malayalam Season 5: ബി​ഗ് ബോസ് സീസൺ 5ന്റെ ഫിനാലെയ്ക്ക് ഇനി ഒരു ദിവസം കൂടി മാത്രമാണ് ബാക്കി. നാളെ, ജൂലൈ 2നാണ് സീസൺ 5ന്റെ ഫിനാലെ. ആരാകും ഇത്തവണത്തെ വിജയി എന്നറിയാൻ കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും. ഇപ്പോഴിതാ പുതിയ പ്രോമോ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മോഹൻലാൽ ബി​ഗ് ബോസ് വീട്ടിലേക്ക് എത്തുന്ന പ്രോമോ ആണ് പുറത്തുവന്നിരിക്കുന്നത്. ആറ് പേരിൽ ഒരാളെ കൊണ്ടുപോകാനാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. ഞാൻ പോകുമ്പോൾ ഒരാളെ കൊണ്ടുപോകുമെന്ന് ലാൽ പ്രോമോയിൽ പറയുന്നുണ്ട്. അത് ആരായിരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

ഫൈനൽ 5 എത്തുന്നതിന് മുൻപുള്ള എവിക്ഷനാണിത്. പുലിമുരുകനിലെ ബിജിഎം ഇട്ടുകൊണ്ട് പ്രധാന വാതിലിലൂടെയാണ് മോഹൻലാലിന്റെ എൻട്രി. ആരാണ് വരുന്നതെന്നറിയാതെ ആകാംക്ഷയോടെ നോക്കി നിൽക്കുന്ന മത്സരാർത്ഥികളെയും കാണാം. മോഹൻലാലിനെ കാണുമ്പോൾ എല്ലാവരും ഞെട്ടുന്നതും ഓടി അടുത്തേക്ക് ചെല്ലുന്നതും പ്രോമോയിലുണ്ട്. അഖില്‍ മാരാര്‍, ഷിജു എ ആര്‍, ശോഭ വിശ്വനാഥ്, സെറീന ആന്‍ ജോണ്‍സണ്‍, ജുനൈസ് വി പി, റെനീഷ റെഹ്‍മാന്‍ എന്നിവരാണ് ടോപ് സിക്സിൽ ഉള്ളത്. ടോപ് 5 ആരൊക്കെ എന്നുള്ള കാര്യം ഇന്ന് അറിയാം.

Also Read: Padmini Movie: ചാക്കോച്ചന്റെയും മഡോണയുടെയും പ്രണയം; 'പദ്മിനി'യിലെ പുതിയ ​ഗാനം പുറത്ത്

ടിക്കറ്റ് ടു ഫിനാലെ ജയിച്ച് ഫിനാലെ വീക്കിലെത്തിയ നാദിറ കഴിഞ്ഞ ദിവസം 7.75 ലക്ഷം രൂപയെടുത്ത് പുറത്തായിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായാണ് മണി ബോക്സ് ടാസ്ക്കിൽ ഒരാൾ പണപ്പെട്ടി സ്വീകരിച്ച് പുറത്തുപോകുന്നത്. നാദിറയുടെ തീരുമാനത്തെ വീട്ടിലുള്ളവരും പുറത്തുള്ളവരും ഒരുപോലെ തന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഹൗസിൽ നിന്ന് പുറത്തായ മറ്റ് മത്സരാർത്ഥികളെല്ലാവരും തിരിച്ച് വീട്ടിലേക്ക് വന്ന എപ്പിസോഡായിരുന്നു കഴിഞ്ഞ രണ്ട് ദിവസം നടന്നത്. തങ്ങളുടെ കൂട്ടുകാരെ വീണ്ടും കാണാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു എല്ലാവർക്കും.

ഇനി അറിയേണ്ടത് ഒന്ന് മാത്രം. ബി​ഗ് ബോസ് സീസൺ 5ൽ ആര് കപ്പ് ഉയർത്തും? ഈ ചോദ്യത്തിനുള്ള ഉത്തരത്തിനായി കാത്തിരിക്കുകയാണ് ഓരോ മലയാളി പ്രേക്ഷകനും. നാളെയാണ് ബി​ഗ് ബോസ് സീസൺ 5, ബാറ്റിൽ ഓഫ് ഒറിജിനൽസ് ഫിനാലെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News