Bigg Boss Malayalam Season 5: സീസൺ 5ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി; വന്നത് ചില്ലറക്കാരിയല്ല, ഇനി എന്തൊക്കെ സംഭവിക്കും?

Malayalam Bigg Boss Season 5: സീരിയലുകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരം അനു ജോസഫ് ആണ് വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്. ബിബി സീസൺ5ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രിയാണ് അനുവിന്റേത്.  

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 07:53 AM IST
  • കൺഫെഷൻ റൂം വഴിയാണ് അനു ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിയത്.
  • വൻവരവേൽപ്പോടെയാണ് മറ്റ് മത്സരാർത്ഥികൾ അനുവിനെ സ്വീകരിച്ചത്.
  • കൺഫെഷൻ റൂമിൽ വെച്ച് മോഹൻലാൽ അനുവിനെ പരിചയപ്പെടുത്തി.
Bigg Boss Malayalam Season 5: സീസൺ 5ലെ മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി; വന്നത് ചില്ലറക്കാരിയല്ല, ഇനി എന്തൊക്കെ സംഭവിക്കും?

Malayalam Bigg Boss Season 5: ബി​ഗ് ബോസിൽ ഇതുവരെ വൈൽ‌ഡ് കാർഡ് എൻട്രിയായി എത്തിയത് ഹനാനും സംവിധായകൻ ഒമർ ലുലുവുമാണ്. ആരോ​ഗ്യപരമായുള്ള ചില പ്രശ്നങ്ഹളെ തുടർന്ന് ഹനാന് അധിക ദിവസം ബിബി ഹൈസിൽ നിൽക്കാൻ സാധിച്ചില്ല. പിന്നീടാണ് ഒമർ ലുലു എത്തിയത്. അദ്ദേഹം ഇപ്പോഴും ബി​ഗ് ബോസ് വീട്ടിൽ തുടരുകയാണ്. ഇപ്പോഴിതാ മൂന്നാമതൊരു വൈൽഡ് കാർഡ് എൻട്രി കൂടി അഞ്ചാം സീസണിലേക്ക് എത്തിയിരിക്കുകയാണ്. നടിയും അവതാരികയുമൊക്കെയായ അനു ജോസഫ് ആണ് ബിബി ഹൗസിലേക്ക് പുതിയതായി എത്തിയത്. 

അനു ജോസഫ് ബി​ഗ് സ്ക്രീനിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്ക്രീനിലൂടെയാണ് കൂടുതൽ പ്രേക്ഷകർക്ക് സുപരിചിതയായത്. കൺഫെഷൻ റൂം വഴിയാണ് അനു ബി​ഗ് ബോസ് വീട്ടിലേക്ക് എത്തിയത്. വൻവരവേൽപ്പോടെയാണ് മറ്റ് മത്സരാർത്ഥികൾ അനുവിനെ സ്വീകരിച്ചത്. കൺഫെഷൻ റൂമിൽ വെച്ച് മോഹൻലാൽ അനുവിനെ പരിചയപ്പെടുത്തി. ഈ ഷോ കണ്ടിട്ടാണോ വരുന്നതെന്നും എന്തെങ്കിലും പ്ലാനുകൾ ഉണ്ടോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. 

എന്നാൽ 'പ്ലാനിംഗ് ഒന്നും ഇല്ല. അവിടെ നടക്കാൻ പോകുന്നത് എന്താണെന്ന് അറിയില്ല. സിറ്റുവേഷനുകൾ മാറിമറിഞ്ഞ് വരും. എനിക്ക് വരുന്ന മാറ്റങ്ങളൊന്നും പ്രവചിക്കാൻ സാധിക്കില്ല. എല്ലാവർക്കും ശരിയായ മറുപടി കൊടുക്കണമെന്നാണ് ഞാൻ വിചാരിക്കുന്നത്', എന്നാണ് അനു മറുപടി പറഞ്ഞത്. 

Also Read: Voice Of Sathyanathan : വീണ്ടും ഖദറണിഞ്ഞ് ദിലീപ്; വോയിസ് ഓഫ് സത്യനാഥൻ ടീസർ പുറത്ത്

1978ൽ കാസർഗോഡ്‌ ജില്ലയിലെ ചിറ്റാരിക്കലാണ് അനു ജോസഫ് ജനിച്ചത്. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ കലാതിലകം ആയിരുന്നു അനു. കലാതിലകം ആയതോടെ കലാഭവൻ നർത്തക സംഘവുമായി പ്രവർത്തിക്കാൻ അനുവിന് സാധിച്ചു. തുടർന്ന് നിരവധി വേദികളിൽ നൃത്തം അവതരിപ്പിക്കാനും അനുവിന് അവസരം ലഭിച്ചു. ടെലിവിഷൻ പരമ്പരകളിലൂടെയാണ് അനു പ്രേക്ഷകർക്ക് സുപരിചിതയായത്. പാസ് പാസ് എന്ന സിനിമയിലൂടെയാണ് ആദ്യമായി ബി​ഗ് സ്ക്രീനിലേക്ക് എത്തുന്നത്.  

കലാഭവനിൽ ചേരാൻ കഴിഞ്ഞത് അനുവിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. അവിടെ നിന്ന് ടി.വി. യിലേക്ക് ചേക്കേറി, ആദ്യ പരമ്പരയായ ചിത്രലേഖയിൽ വേഷമിട്ടു, തുടർന്ന് അനു ജോസഫ് നിരവധി സീരിയലുകളിലും ഒന്നു രണ്ട് സിനിമകളിലും അഭിനയിച്ചു. കാര്യം നിസ്സാരം എന്ന കൈരളി ടീ.വി. പരമ്പരയിൽ ഹാസ്യവേഷം ചെയ്ത് അനു പ്രശസ്തയായി. കാര്യം നിസ്സാരം എന്ന പരമ്പരയിൽ മോഹനകൃഷ്ണൻ എന്ന വില്ലേജ് ആഫീസറുടെ വക്കീലായ ഭാര്യയുടെ വേഷമാണ് അനുവിന്റേത്. പിന്നീട് ചരിത്ര പരമ്പരയായ പഴശ്ശിരാജയിൽ അഭിനയിച്ചു. ഒരിടത്തൊരിടത്ത് എന്ന പേരിൽ ഏഷ്യാനെറ്റ് പ്ലസിൽ സംപ്രേക്ഷണം ചെയ്ത പരമ്പരയിലും അനുവിന് ഹാസ്യവേഷമായിരുന്നു.

മകളുടെ അമ്മ, ആലിലത്താാലി, സ്നേഹചന്ദ്രിക , വെള്ളിമൂങ്ങ എന്നീ സിനിമകളിൽ അഭിനയിച്ചു. കണ്ണിനും കണ്ണാടിക്കും, പാടം ഒന്നു ഒരു വിലാപം, ആയിരത്തിൽ ഒരുവൻ, ലിസമ്മയുടെ വീട് തുടങ്ങിയവയിലും അനു ജോസഫ് ചെറുതല്ലാത്ത വേഷങ്ങൾ ചെയ്തു.

ശക്തമായ മത്സരമാണ് നിലവിൽ ബി​ഗ് ബോസ് വീട്ടിൽ നടക്കുന്നത്. വരുന്ന ആഴ്ചയിലെ ക്യാപ്റ്റൻ ദേവു ആണ്. പാവക്കൂത്തിൽ വിജയിച്ച വിഷ്ണു, മിഥുൻ, ദേവു എന്നിവരാണ് ക്യാപ്റ്റൻസി ടാസ്കിലേക്ക് മത്സരിച്ചത്. ഇവർക്ക് സഹായമായി മറ്റ് മത്സരാർത്ഥികളും ഉണ്ടായിരുന്നു. ഇത്തരത്തിൽ ദേവുവിന് പിന്തുണയുമായി എത്തിയത് അഖിൽ, ശ്രുതി, റെനീഷ, സെറീന, റിനോഷ് എന്നിവരാണ്.

ക്യാപ്റ്റൻസി ടാസ്കിൽ മത്സരിക്കുന്നവരും ടീമും പാതി മുറിച്ച പൈപ്പുകൾ ഉപയോഗിച്ച് ഒരു ചാനൽ പോലെ പിടിച്ച് നൽകിയ ബോളുകൾ ഒരറ്റത്ത് നിന്നും മറ്റൊരു അറ്റത്ത് എത്തിക്കുക എന്നതായിരുന്നു ടാസ്ക്. കൂടുതൽ ബോളുകൾ നിശ്ചിത സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്നയാൾ വിജയിയും അടുത്ത ആഴ്ചത്തെ ക്യാപ്റ്റനുമാകും. കൂടുതൽ ബോളുകൾ ലക്ഷ്യത്തിൽ എത്തിച്ച് വിജയി ആയത് ദേവു ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News