Mia Khalifa in Bigg Boss OTT 2: മിയ ഖലീഫ എത്തുന്നു!! ഹിന്ദി ബിഗ്‌ ബോസ് OTT സീസണ്‍ 2 വിന് ഇന്ന് തുടക്കം

Mia Khalifa in Bigg Boss OTT 2:  മുന്‍ പോണ്‍ താരം മിയ ഖലീഫ 'ബിഗ് ബോസ് OTT 2' ന്‍റെ ഭാഗമാകാൻ പോകുന്നു. എന്ന വാർത്ത കേട്ടതോടെ പ്രേക്ഷകരില്‍ ബിഗ് ബോസ് OTT 2 നെ കുറിച്ചുള്ള ആവേശം കൂടി

Written by - Zee Malayalam News Desk | Last Updated : Jun 17, 2023, 06:41 PM IST
  • ഏറെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ബിഗ് ബോസ് ഒടിടി 2 ആരംഭിക്കുന്നത്. ബിഗ് ബോസ് ഒടിടിയിലും സല്‍മാന്‍ ഖാന്‍ തന്നെയാണ് അവതാരകനായി എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
Mia Khalifa in Bigg Boss OTT 2: മിയ ഖലീഫ എത്തുന്നു!! ഹിന്ദി ബിഗ്‌ ബോസ് OTT സീസണ്‍ 2 വിന് ഇന്ന് തുടക്കം

Bigg Boss OTT 2:  'ബിഗ് ബോസ് OTT സീസണ്‍  2' ഇന്ന്, അതായത് ജൂൺ 17 മുതൽ ആരംഭിക്കും. 

7 ഇന്ത്യന്‍ ഭാഷകളില്‍  നടന്നുവരുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആണ് Bigg Boss. ബിഗ് ബോസ് മലയാളം സീസണ്‍ 5 അന്തിമഘട്ടത്തിലേക്ക് കടക്കുന്ന അവസരത്തിലാണ് ഹിന്ദി ബിഗ്‌ ബോസ് ആരംഭിക്കുന്നത്. എന്നാല്‍, ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ്‌ ബോസ് അല്ല, മറിച്ച് ബിഗ് ബോസ് ഒടിടി ആണ്. ടെലിവിഷന് വേണ്ടിയല്ലാതെ, OTT പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ  (Bigg Boss OTT Season 2) ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇന്ന് ആരംഭിക്കുന്നത്. 

Also Read:  Mahadhan Rajyoga: മഹാധന രാജയോഗം, ഈ രാശിക്കാര്‍ക്ക് അടുത്ത വർഷം വരെ വന്‍ സാമ്പത്തിക നേട്ടം

ഏറെ ഒട്ടേറെ പ്രത്യേകതകളോടെയാണ് ബിഗ് ബോസ് ഒടിടി 2 ആരംഭിക്കുന്നത്. ബിഗ് ബോസ് ഒടിടിയിലും സല്‍മാന്‍ ഖാന്‍ തന്നെയാണ് അവതാരകനായി എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.  . ബിഗ് ബോസ് ഒടിടി സീസണ്‍ 1 കരണ്‍ ജോഹര്‍ ആയിരുന്നു അവതാരകന്‍.  ഹിന്ദി ബിഗ് ബോസില്‍ ഏറ്റവുമധികം തവണ അവതാരകനായിട്ടുള്ളത് സല്‍മാന്‍ ഖാന്‍ ആണ്. 

Also Read:  Sun Transit 2023: സൂര്യന്‍ മിഥുന രാശിയില്‍, ഈ 3 രാശിക്കാര്‍ക്ക് ശുഭ സമയം, ഭാഗ്യം തെളിയും!  

പ്രേക്ഷകരുടെ ആവശ്യത്തെത്തുടർന്ന് നിർമ്മാതാക്കൾ 'ബിഗ് ബോസ് OTT 2' നായി സൽമാൻ ഖാനെ സമീപിക്കുകയും സൽമാനും ഷോ ചെയ്യാൻ സമ്മതിക്കുകയും ചെയ്യുകയായിരുന്നു. ഇന്ത്യയിലെ ബിഗ് ബോസ് കിംഗ്‌  സൽമാൻ ഖാനാണ് എന്നതിൽ സംശയമില്ല. ഈ ഷോ ആര് ആതിഥേയത്വം വഹിച്ചാലും സൽമാൻ ഖാന്‍ കാരണം ഷോയ്ക്ക് ലഭിക്കുന്ന ജനപ്രീതി മറ്റാർക്കും നേടിത്തരാന്‍ കഴിയില്ല എന്നത് വസ്തുതയാണ്...

ഹിന്ദി ബിഗ് ബോസിന്‍റെ ഒടിടി ഒന്നാം പതിപ്പ്   42 ദിവസങ്ങള്‍ കൊണ്ട് അവസാനിച്ചിരുന്നു. ശേഷം ബിഗ്‌ ബോസ് 16ാം സീസണ്‍ ആരംഭിച്ചിരുന്നു. ബിഗ് ബോസ് ഒടിടി സീസണ്‍ 1 വൂട്ട് വഴി ആയിരുന്നുവെങ്കില്‍ പുതിയ സീസണിന്‍റെ സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ് നടക്കുക. 

 ബിഗ് ബോസ് ഒടിടി 2 ആരംഭിക്കുന്നതോടെ പുതിയ സീസണിലെ മത്സരാര്‍ഥികള്‍ ആരെന്ന ചോദ്യമാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍. ഇന്ന് നടക്കുന്ന ഉദ്ഘാടന എപ്പിസോഡില്‍ മാത്രമാണ് ആരൊക്കെയാണ്  മത്സരാര്‍ഥികള്‍ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക. എന്നാല്‍ സൂചനകള്‍ അനുസരിച്ച് പല പ്രമുഖരുടെയും പേരുകള്‍ പുറത്തു വരുന്നുണ്ട്. 

അവിനാഷ് സച്ച്ദേവ്, ആകാന്‍ഷ പുരി, ആലിയ, ബേബിക ധുര്‍വെ, ഫലഖ് നാസ്, ജിയ ഷങ്കര്‍, മനീഷ റാണി, പലക് പുര്‍സ്വാനി തുടങ്ങിയവരുടെ പേരുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ കേള്‍ക്കുന്നത്. കൂടാതെ, സൽമാൻ ഖാന്‍റെ മുൻ കാമുകി സംഗീത ബിജ്‌ലാനി, ഐശ്വര്യ റായിയുടെ രൂപസാദൃശ്യമുള്ള സ്നേഹ ലുല്ല തുടങ്ങി നിരവധി നടിമാരുടെ പേരുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ആ അവസരത്തിലാണ് ഷോയെ സംബന്ധിച്ച് രസകരമായ ഒരു പേര് ഉയർന്നു വന്നിരിക്കുന്നത്..!!

അതായത്, ഇതൊന്നുമല്ല ബിഗ് ബോസ് ഒടിടി സീസണ്‍ 2 വിലെ പ്രധാന ചര്‍ച്ച. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മുന്‍ പോണ്‍ താരം മിയ ഖലീഫ എത്തുമെന്ന സൂചനകളാണ് എങ്ങും ചര്‍ച്ചയായി മാറിയിരിയ്ക്കുന്നത്. ഇന്ത്യയില്‍ കാലുകുത്തില്ലെന്ന ശപഥം കാറ്റില്‍ പറത്തിയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മുന്‍ പോണ്‍ താരം മിയ ഖലീഫ എത്തുന്നത്...!! 

മുന്‍ പോണ്‍ താരം മിയ ഖലീഫ 'ബിഗ് ബോസ് OTT 2' ന്‍റെ ഭാഗമാകാൻ പോകുന്നു. എന്ന വാർത്ത കേട്ടതോടെ പ്രേക്ഷകരില്‍ ബിഗ് ബോസ് OTT 2 നെ കുറിച്ചുള്ള ആവേശം കൂടി...!! എന്നാൽ ഇതിന് മിയ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഷോയിൽ മിയ വന്നാൽ ഈ ഷോയുടെ ടിആർപി എല്ലാ റെക്കോർഡുകളും തകർക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല...!!

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News