Bigg Boss: ടെലിവിഷൻ പരിപാടി ''ബിഗ് ബോസി'' നെതിരെ പരാതി; പൊതു പ്രവർത്തകന്റെ മൊഴി പോലീസ് രേഖപ്പെടുത്തി

Bigg Boss Case: അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും  ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി അജു പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 06:23 PM IST
  • സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
  • കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്.
Bigg Boss: ടെലിവിഷൻ പരിപാടി ''ബിഗ് ബോസി'' നെതിരെ പരാതി; പൊതു പ്രവർത്തകന്റെ മൊഴി പോലീസ് രേഖപ്പെടുത്തി

തിരുവനന്തപുരം : പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോ ബിഗ് ബോസിനെതിരെ പരാതി നൽകിയ പൊതു പ്രവർത്തകന്റെ പോലീസ് മൊഴിരേഖപ്പെടുത്തി. സാമൂഹ്യ പ്രവർത്തകനായ അജു കെ മധുവിനെ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്.   മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.

അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും  ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്‌തതായി അജു പറഞ്ഞു. അതെ സമയം ബിഗ് ബോസിനെതിരെ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിൽ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. 

ALSO READ: വേഗമേ... ഗതി താളമേ... ''കപ്പ് ''രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു

സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. തത്സമയ റിയാലിറ്റി ഷോയായ  ബിഗ് ബോസ് വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികോപദ്രവം വരുത്തൽ ഉൾപ്പെടെ നടക്കുന്നുണ്ടെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News