Dr. Rajith Kumar: 'റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികരോ?' ബിബി 5ലേക്ക് പോയതിൽ പ്രതികരണവുമായി രജിത്ത് കുമാർ

സീസണിലെ 5ലെ മത്സരാർത്ഥികൾ ​ഗെയിമുകൾക്കിടെ വാശിയോടെ തമ്മിൽ ആക്രമിച്ചും മറ്റും ജയിക്കാൻ ശ്രമിക്കുമെങ്കിലും പിന്നീട് ​ഗെയിം കഴിയുമ്പോൾ അവർ വീണ്ടും തങ്ങളുടെ ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം കൊടുത്ത് മുന്നേറുന്നുവെന്ന് ഡോ. രജിത്ത് കുമാർ.  

Written by - Zee Malayalam News Desk | Last Updated : May 22, 2023, 11:43 AM IST
  • മത്സരാർത്ഥികൾ എല്ലാം ബ്രില്യന്‍റ് ആണ്.
  • നാല് സീസണെ വച്ച് നോക്കുമ്പോള്‍ ഈ സീസണിലുള്ളവര്‍ നിസ്വാര്‍ത്ഥരാണ്. സെല്‍ഫിഷല്ല.
  • ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം നല്‍കുന്നവരാണ്.
Dr. Rajith Kumar: 'റേറ്റിംഗ് കൂട്ടാന്‍ ഞങ്ങള്‍ എന്താ മാന്ത്രികരോ?' ബിബി 5ലേക്ക് പോയതിൽ പ്രതികരണവുമായി രജിത്ത് കുമാർ

ബി​ഗ് ബോസ് സീസൺ 5ന്റെ സംഭവബഹുലമായ ഒരു ആഴ്ച തന്നെയായിരുന്നു കടന്നുപോയത്. വീക്ക്ലി ടാസ്കായ ബിബി ഹോട്ടൽ അത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. മുൻ സീസണുകളിലെ രണ്ട് മത്സരാർത്ഥികളെ അതിഥികളായി ബി​ഗ് ബോസ് വീട്ടിലേക്ക് കൊണ്ടുവന്നതോടെയാണ് വീട്ടിൽ മറ്റൊരു വലിയ പ്രശ്നത്തിലേക്ക് ചെന്നെത്തിയത്. രജിത്ത് കുമാറും റോബിൻ രാധാകൃഷ്ണനുമാണ് ബിബി 5ലേക്ക് അതിഥികളായി എത്തിയത്. തുടർന്ന് അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ റോബിനെ വീണ്ടും പുറത്താക്കുകയും രജിത്ത് കുമാർ ടാസ്ക് പൂർത്തിയാക്കി മത്സരാർത്ഥികളുടെ ഇഷ്ടം നേടി പുറത്തിറങ്ങുകയുമായിരുന്നു. 

പുറത്തിറങ്ങിയ റോബിൻ ബി​ഗ് ബോസ് ഷോ ഉ‍ഡായിപ്പ് ആണെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. റേറ്റിം​ഗ് കൂട്ടാൻ വേണ്ടിയാണ് തന്നെയും രജിത്തിനെയും ബി​ഗ് ബോസ് സീസൺ 5ലേക്ക് കൊണ്ടുപോയതെന്നും റോബിൻ പറഞ്ഞത് ഏറെ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ പുറത്തിറങ്ങിയ ശേഷം എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് രജിത്ത് കുമാർ. 

രജിത്ത് കുമാറിന്റെ വാക്കുകൾ - 

പ്രോ​ഗ്രാമിന്റെ റേറ്റിം​ഗ് കൂട്ടാൻ ഞങ്ങൾ എന്താ മാന്ത്രികന്മാരാണോ? ഒരിക്കലും അല്ല. ഇതൊന്നും ഇല്ലെങ്കിലും പോലും ഹൈ റേറ്റിം​ഗിലാണ് ഏഷ്യാനെറ്റിലെ പ്രോ​ഗ്രാമുകൾ മുന്നോട്ടോ പോകുന്നത്. നമ്പര്‍ വണ്‍ ഷോയാണ് ലാലേട്ടന്‍ അവതരിപ്പിക്കുന്ന ബിഗ് ബോസ്. അതിന്‍റെ റേറ്റിംഗ് കൂട്ടാന്‍ ആരുടെയും ആവശ്യമില്ല. ഞങ്ങള്‍ അല്ലെങ്കില്‍ വേറെ കിടിലം ആള്‍ക്കാര്‍ അവര്‍ക്കുണ്ട്. എന്തുകൊണ്ട് എന്നെയും മറ്റേ മത്സരാര്‍ത്ഥിയേയും വിളിച്ചു എന്ന് ചോദിച്ചാല്‍, ഞങ്ങള്‍ രണ്ട് പേരും അസ്ഥാനത്ത് ഗെയിമിന്‍റെ പ്രശ്നത്തില്‍ പെട്ട് അവിചാരിതമായി പുറത്തു പോയതാണ്. അതുകൊണ്ടാണ് വീണ്ടും ഒരവസരം ലഭിച്ചത്. വേറെ ആര്‍ക്കും കിട്ടാത്ത സൗഭാഗ്യമാണ് എനിക്ക് കിട്ടിയത്. സീസണ്‍ 5ൽ ഗസ്റ്റായി പോയ എന്നെ 13 പേരും തോളിലേറ്റി സന്തോഷത്തോടെയാണ് അവിടെ നിന്നും യാത്രയയച്ചത്. 

ഞാനവിടെ ഉജ്ജ്വലമായ പ്രകടനം നടത്തിയെന്ന് പ്രേക്ഷകരും സീസണ്‍ അഞ്ചിലെ മത്സരാർത്ഥികളും പറയുന്നു. അതെന്താണ് എന്ന് പിന്നീട് ഷോ കണ്ടപ്പോഴാണ് മനസിലായത്. ഒരു സെക്കൻഡ് നമ്മുടെ വായില്‍ നിന്നും ഒരു വാക്ക് വീണ് പോയാല്‍ തീര്‍ന്നു. മത്സരാർത്ഥികൾ എല്ലാം ബ്രില്യന്‍റ് ആണ്. നാല് സീസണെ വച്ച് നോക്കുമ്പോള്‍ ഈ സീസണിലുള്ളവര്‍ നിസ്വാര്‍ത്ഥരാണ്. സെല്‍ഫിഷല്ല. ഫ്രണ്ട്ഷിപ്പിന് പ്രാധാന്യം നല്‍കുന്നവരാണ്. അതാണ് നമുക്ക് ഡള്ളായി ഫീല്‍ ചെയ്യുന്നത്. മത്സരാര്‍ത്ഥികളുടെയെല്ലാം ദേഹത്ത് ഡാമേജുകളുടെ ഘോഷയാത്രയാണ്. മറ്റ് സീസണുകളില്‍ നോക്കിയാൽ അത് കാണില്ല. എന്നിട്ടും ഇവരാരും തന്നെ ഫിസിക്കല്‍ അസോള്‍ട്ടിന് പരാതി കൊടുക്കുന്നില്ല എന്നതാണ് സീസണ്‍ 5ന്‍റെ ഗ്രേറ്റ്നെസ്സ്.  ​ഗെയിം കഴിഞ്ഞാൽ പിന്നെ അവർ വീണ്ടും ഫ്രണ്ട്ഷിപ്പിന് പ്രധാന്യം കൊടുത്ത് പോകുന്നു.

Also Read: Drishyam Movie : ദൃശ്യം കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നു; ജോർജുകുട്ടിയായി എത്തുക പാരസൈറ്റിലെ നായകൻ

 

സീസണ്‍ ഫൈവിലെ റേറ്റിങ്ങിന് ഒരു കുറവും ഇല്ല. ടിആര്‍പി ഗംഭീരമായി തന്നെ പോകും. ബിഗ് ബോസ് ഷോയ്ക്ക് വേണ്ടി മരിച്ചാണ് ഞാന്‍ കളിച്ചത്. ആ എന്നെ തിരിച്ച് കയറ്റണമെന്ന് ഒരുപാട് ആളുകൾ ആവശ്യപ്പെട്ടു. ഒരുപക്ഷേ അതാകാം വീണ്ടും എനിക്ക് ഇങ്ങനൊരു അവസരം തരാൻ കാരണമായത്. മുന്‍ സീസണുകളില്‍ ഒന്നും ഇങ്ങനെ ഒരു ഐഡിയയും വന്നിട്ടുണ്ടാകില്ല. ആർക്കും ദോഷമുണ്ടാക്കാതെ ഷോയ്ക്ക് ദോഷമുണ്ടാക്കാതെ ഓരോ കാര്യങ്ങളിലും എങ്ങനെ മാറ്റം വരുത്താം എന്ന നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. അല്ലാതെ ആ വീട് നിയന്ത്രിക്കാൻ അതിഥിയായി വന്ന ഞാന്‍ തന്നെ മുന്‍കൈ എടുക്കുക ആണെങ്കിൽ, വന്നവരെ ചവിട്ടി പുറത്താക്കില്ലേ? ഞങ്ങള്‍ പോകുന്നതിന് മുന്‍പ് ടിആര്‍പിക്ക് ഒരു ദോഷവും വന്നിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News