Dr Robin on Bigg Boss: 'ആടിനെ പട്ടിയാക്കുന്ന ഷോ, ബിഗ് ബോസ് മൊത്തത്തിൽ ഉടായിപ്പ്'; രണ്ടാം തവണയും പുറത്താക്കപ്പെട്ട റോബിന്റെ പ്രതികരണം

BB5: ബി​ഗ് ബോസ് ഷോയുടെ റേറ്റിം​ഗ് കുറവാണെന്ന് പറഞ്ഞാണ് അവർ തന്നെ ബിബി5ലേക്ക് വിളിച്ചത് എന്നായിരുന്നു റോബിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.   

Written by - Zee Malayalam News Desk | Last Updated : May 19, 2023, 11:21 AM IST
  • അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്.
  • പുറത്തിറങ്ങിയതിന് ശേഷം ബി​ഗ് ബോസിനെ കുറിച്ച് വളരെ മോശമായ പ്രതികരണമാണ് റോബിൻ നടത്തിയിരിക്കുന്നത്.
  • ബിഗ്ഗ്‌ ബോസ്സ് ഷോ ഉടായിപ്പാണെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം റോബിൻ പ്രതികരിച്ചത്.
Dr Robin on Bigg Boss: 'ആടിനെ പട്ടിയാക്കുന്ന ഷോ, ബിഗ് ബോസ് മൊത്തത്തിൽ ഉടായിപ്പ്'; രണ്ടാം തവണയും പുറത്താക്കപ്പെട്ട റോബിന്റെ പ്രതികരണം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അതിഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണനെ മോശം പെരുമാറ്റത്തെ തുടർന്ന് കഴിഞ്ഞ ദിവസം ബി​ഗ് ബോസ് തന്നെ പുറത്താക്കിയിരുന്നു. രണ്ടാം തവണയാണ് റോബിൻ ബിബി ഹൗസിൽ നിന്നും പുറത്താകുന്നത്. കഴിഞ്ഞ സീസണിൽ മത്സരാർത്ഥിയായിരിക്കെ പുറത്താക്കപ്പെട്ടുവെങ്കിൽ ഇത്തവണ അതിഥിയായി വന്നാണ് റോബിൻ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കിയത്.

പുറത്തിറങ്ങിയതിന് ശേഷം ബി​ഗ് ബോസിനെ കുറിച്ച് വളരെ മോശമായ പ്രതികരണമാണ് റോബിൻ നടത്തിയിരിക്കുന്നത്.  ബിഗ്ഗ്‌ ബോസ്സ് ഷോ ഉടായിപ്പാണെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം റോബിൻ പ്രതികരിച്ചത്. 

റോബിന്റെ പ്രതികരണം ഇങ്ങനെ:

''സീസൺ 5ന്റെ റേറ്റിം​ഗ് കുറവാണ് അതുകൊണ്ട് താങ്കൾ വരണമെന്ന് പറഞ്ഞ് ഏഷ്യാനെറ്റ് തന്നെ വിളിച്ചിരുന്നു. ​ഗസ്റ്റ് ആയിട്ട് വരണം, ടിആർപി റേറ്റ് കുറവാണെന്ന് പറഞ്ഞാണ് അവർ വിളിച്ചത്. പറ്റില്ലെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് അവർ വീണ്ടും വിളിച്ചപ്പോൾ ചെല്ലാമെന്ന് പറയുകയായിരുന്നു. ​ഗസ്റ്റ് എന്ന് പറഞ്ഞായിരുന്നു വിളിച്ചത്. ബിബി ഹൗസിലേക്ക് എൻട്രി ചെയ്യും മുൻപ് കാരവാനിൽ വെച്ച് അവർ പറഞ്ഞത് ഭയങ്കര സൈലന്റ് ആയിട്ടുള്ള ഒരാളായിട്ട് വേണം പെരുമാറാൻ. അധികം ആക്ടീവ് അല്ലാത്ത ഒരു ​ഗസ്റ്റ് ആയിരിക്കണം എന്നാണ് എന്റെ ക്യാരക്ടറിനെ കുറിച്ച് പറ‍ഞ്ഞത്. അതേസമയം സൈലന്റ് ആയിട്ട് ഓരോരുത്തരെ പ്രൊവോക്ക് ചെയ്യുകയും വേണം. പ്രത്യേകിച്ച് സാ​ഗറിനെയും അഖിൽ മാരാരിനെയും ടാർജറ്റ് ചെയ്യണമെന്നാണ് എന്നോട് പറഞ്ഞത്. അകത്ത് കയറി ഞാൻ അവർ പറഞ്ഞത് പോലെ നിന്നു. 

എന്നാൽ പിന്നീട് അവിടെ നടന്ന കാര്യങ്ങൾ പലതും ശരിയല്ലെന്നുള്ളത് ഞാൻ ബി​ഗ് ബോസിനോട് ചൂണ്ടികാണിച്ചു. എന്നാൽ അതൊന്നും പ്രേക്ഷകർ കണ്ടെന്ന് വരില്ല. കാരണം 24*7 ലൈവ് വരെ എഡിറ്റഡ് ആയിട്ടുള്ളതാണ് കാണിക്കുന്നത്. എപ്പിസോഡ് വരുമ്പോൾ കുറേക്കൂടി എഡിറ്റഡ് ആയിരിക്കും. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ ആടാക്കുന്ന ഒരു ഷോ ആണിത്. മൊത്തത്തിൽ പറ‍ഞ്ഞാൽ ഈ ഷോ ഒരു ഉഡായിപ്പ് ആണ്. കാണുന്ന ജനങ്ങൾ ഇത് മനസിലാക്കിയാൽ നല്ലതായിരിക്കും. കാരണം ജനങ്ങളുടെ ഇമോഷൻസിനെ വച്ചാണ് അവർ കളിക്കുന്നത്. ഇതിൽ ചെന്ന് ആരും വീഴാതിരിക്കുക. അവിടെ നടക്കുന്ന അനീതി ചോദ്യം ചെയ്തപ്പോഴാണ് എന്നെ പുറത്താക്കിയത്. ഈ ഷോ വെച്ചിട്ട് അതിലുള്ള ആൾക്കാരെ ജഡ്ജ് ചെയ്യരുത് ആരും.''

ഇത്തവണത്തെ വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്‍റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടയിൽ അഖില്‍ മാരാരും ജുനൈസും തമ്മിൽ വാക്കു തർക്കം ഉണ്ടായിരുന്നു. ഇതിനിടെ അഖില്‍ തോള്‍ കൊണ്ട് ജുനൈസിനെ തള്ളുകയും ചെയ്തു. ഈ സംഭവത്തില്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് തന്നെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിനാണ് റോബിനെ പുറത്താക്കിയത്. അഖിലിനെയും ജുനൈസിനെയും പ്രശ്നം ഉണ്ടാക്കിയതിന്റെ പേരിൽ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു.

Also Read: BIG BOSS Season 5: സോ ഫാസ്റ്റ്...വന്നു നിന്നു പോയീ...റോബിന്‍ ബിഗ് ബോസില്‍ നിന്ന് പുറത്ത്!

 

രണ്ടു പേരുടേയും ഭാ​ഗം കേട്ടതിനു ശേഷം  അവസാന മുന്നറിയിപ്പ് നല്‍കി ഹൗസിലേക്ക് തിരിച്ചയച്ചു. എന്നാൽ പ്രശ്നം ഈ രീതിയിൽ പരിഹരിക്കപ്പെട്ടു എന്നറിഞ്ഞ റോബിൻ അഖിലിനെ പുറത്താക്കണമെന്ന് വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുന്‍പാണ് ചലഞ്ചേഴ്സ് ആയി റോബിനും രജിത്ത് കുമാറും ഹൗസിലേക്ക് എത്തിയത്. ഇത്രദിവസം ശാന്തനായി കഴിഞ്ഞ റോബിന്‍ പൊടുന്നനെയാണ് സീസണ്‍ 5 ലെ മത്സരാർത്ഥികളെ അമ്പരിപ്പിക്കുന്ന നിലയിലേക്ക് ഭാവം മാറ്റിയത്. 

"പോകുന്നെങ്കില്‍ ഞാനും മാരാരും ഒന്നിച്ച് പോകും. ഇല്ലെങ്കില്‍ ഒരുത്തനും ഇവിടെ പോകില്ല. എല്ലാം ഇവിടെ കുളമാക്കും. ഒരു ടാസ്കും ഇവിടെ നടത്തില്ല. ഞാന്‍ സമ്മതിക്കില്ല", റോബിന്‍ അലറി വിളിച്ചു. ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ കണ്‍ഫറെഷന്‍ റൂമിലേക്ക് വിളിപ്പിച്ചു. എന്തായിരുന്നു റോബിന്‍റെ പ്രശ്നം എന്നാണ് ബിഗ് ബോസ് ആദ്യം ചോദിച്ചത്. ഇതിന് മറുപടിയായി തന്റെ കൺമുന്നിൽ കുറച്ചു കാര്യങ്ങൾ നടന്നു എന്നും പുള്ളിക്ക് (ജുനൈസ്) പരാതി ഉണ്ടായിരുന്നു. അതെനിക്ക് പറയണം എന്നു തോന്നി. തെറ്റാണോ ബി​ഗ് ബോസ്? എനിയ്ക്കത് തെറ്റാണെന്ന് തോന്നുന്നില്ല ബിഗ് ബോസ്. ഞാനിവിടെ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാനല്ല വന്നത്. ഞാന്‍ പോവാനല്ലേ വന്നത്? അപ്പോള്‍ ഇങ്ങനെ ഒരു സംഭവം എന്‍റെ കണ്‍മുന്നില്‍ നടക്കുമ്പോള്‍ എനിക്കത് ശരിയാണെന്ന് തോന്നിയില്ല ബിഗ് ബോസ്. അത് ശരിയല്ല", എന്നെല്ലാം റൂമിൽ നിന്നും ബിഗ് ബോസിന് നേരെ അലറി വിളിച്ചു കൊണ്ട് റോബിൻ പറഞ്ഞു.

ഇങ്ങനെയാണോ പറയുന്ന രീതി എന്നായിരുന്നു ബിഗ് ബോസിന്‍റെ അടുത്ത ചോദ്യം. പിന്നാലെ ക്ഷമ പറഞ്ഞ റോബിനോട് അതു കൊണ്ട് ഇത്രയും പറഞ്ഞത് എല്ലാം തീരുമോ എന്ന് ബിഗ് ബോസ് ചോദിച്ചു. ഇത് 24 മണിക്കൂറും ലൈവ് പോയിക്കൊണ്ടിരിക്കുന്ന ഒരു ഫാമിലി ഷോ ആണെന്നും. നിങ്ങൾ ഈ കാണിച്ചതിന്റെ ഉദ്ദേശം എന്താണെന്നും അദ്ദേഹം ചോദിക്കുകയും ചെയ്തു. കൂടാതെ താങ്കൾ(റോബിൻ) വരുന്നെന്ന് പറഞ്ഞപ്പോൾ തൊട്ട് എല്ലാവരും അതായത് പ്രേക്ഷകർ ഏറെ സന്തോഷിച്ചുവെന്നും ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതി ഉള്‍പ്പെടെ നിങ്ങള്‍ ഇന്ന് ചെയ്ത മോശം പ്രവര്‍ത്തികളും സംസാരങ്ങളും കണക്കിലെടുത്ത് ഇപ്പോള്‍ത്തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്ന് നീക്കം ചെയ്യുകയാണ് എന്നും ബി​ഗ് ബോസ് കൂട്ടിച്ചേർത്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News