ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് ഒരുക്കിയ സിനിമയാണ് ഗുരുവായൂരമ്പലനടയിൽ. ചിത്രം ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജും ബേസിൽ ജോസഫുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിനും ബേസിലും ഒന്നിക്കുന്നു അതിനൊപ്പം പൃഥ്വിരാജും ചേരുന്നു എന്നത് തന്നെയായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് എങ്ങനെയുണ്ടായിരുന്നു എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പൃഥ്വി - ബേസിൽ കോമ്പോ എങ്ങനെ, കോമഡി എന്റർടെയ്നറാണ് ചിത്രം തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സോഷ്യൽ മീഡിയയിൽ വന്നു തുടങ്ങി. ഫസ്റ്റ് ഹാഫ് പൊളിച്ചടുക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ബിജിഎം ഒക്കെ അടിപൊളിയാണെന്നും പൃഥ്വിരാജ് - ബേസിൽ കോമ്പോ കിടും ആണെന്നും സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും കുറിക്കുന്നു.
ബേസിൽ ജോസഫ് അവതരിപ്പിച്ച വിനുവിന്റെ കല്യാണ ഒരുക്കങ്ങളോടെ തുടങ്ങുന്നതാണ് സിനിമ. ബേസിലിന്റെ അളിയൻ ആയി വരുന്ന ആനനന്ദൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ചെയ്തിരിക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം. ത്രൂ ഔട്ട് എന്റർടൈനർ ആണ് ഗുരുവായൂരമ്പലനടയിൽ എന്നാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിൽ മൊത്തം സിറ്റുവേഷണൽ കോമഡി ആണെന്ന് താരങ്ങൾ ഇന്റർവ്യൂസിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്.
സംവിധായകൻ വിപിൻ ദാസ്, രചന നിർവഹിച്ച ദീപു പ്രദീപ് എന്നിവരാണ് താരം എന്നും പ്രേക്ഷകർ പറയുന്നു. ബോക്സ്ഓഫീസിൽ കോടികൾ വാരാൻ സാധ്യതയുള്ള ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ എന്നും പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.