Jai Ganesh: 'ജയ് ​ഗണേഷി'ൽ ഉണ്ണി മുകുന്ദന് നായിക മഹിമ നമ്പ്യാർ

നവംബർ 10 മുതൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങും. 

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 03:28 PM IST
  • രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  • ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്.
  • ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Jai Ganesh: 'ജയ് ​ഗണേഷി'ൽ ഉണ്ണി മുകുന്ദന് നായിക മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം ജയ് ​ഗണേഷിലെ നായികയെ പ്രഖ്യാപിച്ചു. മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തുന്നത്. ഉണ്ണി മുകുന്ദൻ ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നവംബർ 10 മുതൽ ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങും. ഓ​ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചിത്രം പ്രഖ്യാപിച്ചതോടെ സമീപകാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തി നിരവധി കമന്‍റുകളും പോസ്റ്റുകളുമെല്ലാം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തി ചിത്രത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ രം​ഗത്ത് എത്തുകയും ചെയ്തു. മിത്ത് വിവാദവുമായി ചിത്രത്തിന് ബന്ധമില്ലെന്നും, വിവാദങ്ങൾ ഉണ്ടാകുന്നതിന് ഒരു മാസം മുൻപ് തന്നെ സിനിമയുടെ ടൈറ്റിൽ ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നുവെന്നുമാണ് രഞ്ജിത്ത് പറഞ്ഞത്. ഇതിന് തെളിവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

Also Read: Tholvi FC Movie: 'തോൽവി എഫ്സി'യിലെ മനോഹര ​ഗാനം; ലിറിക്കൽ വീഡിയോ പുറത്ത്

 

​ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ.

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന മാർക്കോ എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നേരത്തെ വന്നിരുന്നു. നിവിൻ പോളിയെ നായകനാക്കി ഹനീഫ് ഒരുക്കിയ മിഖായേൽ എന്ന ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രമായിരുന്നു മാർക്കോ. വില്ലൻ കഥാപാത്രമാണ് ചിത്രത്തിൽ ഉണ്ണി ചെയ്തത്. ഈ കഥാപാത്രത്തിന്റെ ഹീറോയിക് വേർഷൻ അവതരിപ്പിക്കുകയാണ് പുതിയ ചിത്രത്തിലൂടെ സംവിധായകൻ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News