Salaar Movie : പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒറ്റയ്ക്ക് സലാർ കേരളത്തിൽ എത്തിക്കും

Salaar Movie Updates: ചിത്രം ഡിസംബർ 22ന് തിയറ്ററുകളിൽ എത്തും

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 03:52 PM IST
  • ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് വില്ലൻ വേഷത്തിലെത്തുന്നത്.
  • ഹൊംബാലെ ഫിലിംസ് ഒരുക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് നടൻ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
Salaar Movie : പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഒറ്റയ്ക്ക് സലാർ കേരളത്തിൽ എത്തിക്കും

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് സലാർ. സലാറിന്‍റെ ആദ്യ ഭാഗം, സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍ ഈ ഡിസംബർ 22ന് തിയറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിൽ മലയാളി താരം പൃഥ്വിരാജാണ് വില്ലൻ വേഷത്തിലെത്തുന്നത്. കെജിഎഫ് സിനിമകളുടെ നിർമാതാക്കളായ ഹൊംബാലെ ഫിലിംസ് ഒരുക്കുന്ന ചിത്രം കേരളത്തിൽ എത്തിക്കുന്നത് നടൻ പൃഥ്വിരാജിന്റെ നിർമാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

നേരത്തെ പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്ന് ചിത്രം കേരളത്തിൽ എത്തിക്കുകയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൃഥ്വിരാജ് തന്നെ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാത്രമാണ് സാലാർ കേരളത്തിൽ എത്തിക്കുകയെന്ന്. ഷാറൂഖ് ഖാൻ ചിത്രം ഡങ്കിക്കൊപ്പം ക്ലാഷ് റിലീസായിട്ടാണ് സാലാർ തിയറ്ററുകളിൽ എത്തിക്കുക.

ALSO READ : Salaar : സലാർ പ്രഭാസിന്റെ അവസാന വജ്രായുധം; അതും പൊട്ടിയാൽ...

കെജിഎഫും കാന്താരയുമുള്‍പ്പെടെ നിര്‍മ്മിച്ച ഹൊംബാലെ ഫിലിംസ് ആണ് സലാറിന്റെ നിർമ്മാതാക്കൾ. ഭുവൻ ഗൗഡ ഛായാഗ്രാഹണം നിർവഹിക്കുന്ന സലാറിൽ ശ്രുതി ഹാസനാണ് നായിക. പൃഥ്വിരാജും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുൾപ്പെടെ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News