കാന്താര കണ്ട് കണ്ണുതള്ളി പൃഥ്വിരാജ്; ഋഷഭ് ഷെട്ടിയെ വാനോളം പുകഴ്ത്തി; പോസ്റ്റ് വൈറൽ

കാന്താരയെക്കുറിച്ച് പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ : "സിനിമാറ്റിക്ക് അനുഭവം കൊണ്ട് മികച്ചതാണ് കാന്താര. ക്യാമറയുടെ മുന്നിലും പുറകിലുമായി ഋഷഭ് ഷെട്ടി തകർത്തിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Oct 9, 2022, 02:59 PM IST
  • കന്നഡയിൽ തരം​ഗം സൃഷ്ടിച്ച മുന്നേറുകയാണ് കാന്താര
  • റിഷഭ് തന്നെയാണ് സംവിധാനവും
  • പൃഥ്വിരാജ് ചിത്രം കണ്ട് വാ തോരാതെ സംസാരിക്കുകയാണ്
കാന്താര കണ്ട് കണ്ണുതള്ളി പൃഥ്വിരാജ്; ഋഷഭ് ഷെട്ടിയെ വാനോളം പുകഴ്ത്തി; പോസ്റ്റ് വൈറൽ

കന്നഡയിൽ തരം​ഗം സൃഷ്ടിച്ച മുന്നേറുകയാണ് കാന്താര. റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി കഴിഞ്ഞു. റിഷഭ് തന്നെയാണ് സംവിധാനവും. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്തത്. കിച്ച സുദീപ്, പ്രഭാസ് തുടങ്ങിയവർ ചിത്രത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജ് ചിത്രം കണ്ട് വാ തോരാതെ സംസാരിക്കുകയാണ്.

കാന്താരയെക്കുറിച്ച് പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ : "സിനിമാറ്റിക്ക് അനുഭവം കൊണ്ട് മികച്ചതാണ് കാന്താര. ക്യാമറയുടെ മുന്നിലും പുറകിലുമായി ഋഷഭ് ഷെട്ടി തകർത്തിരിക്കുകയാണ്. എന്ത് മനോഹരമായ സിനിമകൾ നിർമിച്ചാണ് ഹോംബാലെ സിനിമ നിങ്ങൾ മുന്നേറുന്നത്. ഒരു പാത കാണിച്ചുതന്നതിന് ഒരുപാട് നന്ദി. അവസാന 20 മിനിറ്റ് നിങ്ങൾ ഒരു രക്ഷയുമില്ലായിരുന്നു ഋഷഭ് ഷെട്ടി". ഇതായിരുന്നു വാക്കുകൾ.

ഈ പോസ്റ്റ് കഴിഞ്ഞ് 12 മണിക്കൂറുകൾ കഴിഞ്ഞ ഉടനെയാണ് ചിത്രം മലയാളത്തിലേക്ക് കൊണ്ട് വരുന്നതായി പ്രിത്വി അറിയിച്ചത്. "കന്നഡ പതിപ്പ് കണ്ടതിന് ശേഷം എനിക്ക് ഇത് കേരളത്തിലും എത്തിക്കണമെന്ന് തോന്നി. ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ ചിത്രം ആരും കാണാതെ പോകരുത്'' എന്നാണ് പൃഥ്വിരാജ് പറയുന്നത്." ഹോംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ബി അജനീഷ് ലോകനാഥ് ആണ് ചിത്രത്തിന്റെ സം​ഗീത സംവിധായകൻ. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, പ്രകാശ് തുമിനാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കർണാടകയിലെ പരമ്പരാഗത കലകളായ കാംബ്ല, ഭൂത കോല എന്നിവ ആധാരമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് കാന്താരാ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ: 1, നാഗാർജുനയുടെ ​ഗോസ്റ്റ്, ചിരഞ്ജീവിയുടെ ഗോഡ്ഫാദർ എന്നിവയുമായി ബിഗ് സ്‌ക്രീനിൽ ഏറ്റുമുട്ടിയെങ്കിലും ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടി മുന്നേറുകയാണ് കാന്താരാ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News