Aadujeevitham: 'ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം': ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ

Aadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Apr 23, 2024, 10:45 PM IST
  • ഭാഷാഭേദത്തിന് അതീതമായി ആളുകൾ ഉൾക്കൊണ്ട ചിത്രമാണിത്
  • പല മേഖലകളിലും സിനിമകളെ ശക്തമായി വിമർശിക്കുന്നവർ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നു
  • ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താൻ പോകുന്നുവെന്നാണ് ഇനി ചർച്ചചെയ്യപ്പെടേണ്ടത്
Aadujeevitham: 'ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം': ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ

പുറത്തിറങ്ങി ഇരുപത്തിയഞ്ചു ദിവസം പിന്നിടുമ്പോൾ 150 കോടി നേടി വിജയം നേടിയിരിക്കുകയാണ് ആടുജീവിതം. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനാഘോഷച്ചടങ്ങിൽ ചിത്രത്തിലെ നടൻ പൃഥ്വിരാജ്, സംവിധായകൻ ബ്ലെസ്സി തുടങ്ങിയവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.

സന്തോഷ്‌ ജോർജ് കുളങ്ങര മോഡറേറ്ററായിരുന്ന ചർച്ചയിൽ പ്രമുഖ മാധ്യമപ്രവർത്തകരായ ശ്രീകണ്ഠൻ നായർ, അഭിലാഷ്, പ്രമോദ് രാമൻ, റാഷിദ്, ജെവിൻ ടുട്ടു തുടങ്ങിയവരും പങ്കെടുത്തു. മലയാളത്തിൽ ഇരുപത്തിയഞ്ചുദിവസം ഓടിയ ധാരാളം സിനിമകൾ ഇതിനുമുൻപും ഉണ്ടായിട്ടുണ്ട്. പക്ഷേ ഈ സിനിമയിലൂടെ മലയാളത്തിന്, കേരളത്തിന്‌ ലോകത്തിന് മുന്നിലേക്ക് വയ്ക്കാൻ സാധിക്കുന്ന ഒരു മികച്ച സൃഷ്ടി കിട്ടിയിരിക്കുന്നു.

ഭാഷാഭേദത്തിന് അതീതമായി ആളുകൾ ഉൾക്കൊണ്ട ചിത്രമാണിത്. പല മേഖലകളിലും സിനിമകളെ ശക്തമായി വിമർശിക്കുന്നവർ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നു. ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താൻ പോകുന്നുവെന്നാണ് ഇനി ചർച്ചചെയ്യപ്പെടേണ്ടത്. ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നിൽ എത്തിക്കാൻ പോകുന്നുവെന്ന് ചർച്ച ചെയ്യണം. അതാണ്‌ ചർച്ചാവിഷയമാകേണ്ടതെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സന്തോഷ്‌ ജോർജ് കുളങ്ങര സിനിമയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്.

ALSO READ: പവി കെയർടേക്കർ തിയേറ്ററുകളിലേക്ക്; ഏപ്രിൽ 26ന് റിലീസ്

കോവിഡാനന്തര ലോകത്ത് പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിൽപ്പോലും മലയാള സിനിമകൾ ചെന്നെത്താൻ തുടങ്ങിയെന്നും ഇന്റർനെറ്റ് വഴി മറ്റു രാജ്യങ്ങളിലേക്ക് ഈ സിനിമ സഞ്ചരിക്കുമ്പോൾ അവർക്കും ഈ സിനിമ ഏറെ സ്വീകാര്യമാകുമെന്നും ശ്രീകണ്ഠൻ നായർ അഭിപ്രായപ്പെട്ടു. പൃഥ്വിരാജിന്റെ പ്രകടനത്തെയും അർപ്പണബോധത്തെയും ശ്രീകണ്ഠൻ നായർ പ്രശംസിച്ചു. ആടുജീവിതം സൃഷ്ടിച്ചെടുത്തത് എങ്ങനെയാണെന്ന് ലോകസിനിമയുടെ വക്താക്കൾ അറിയണം, അതിലൂടെ കൂടുതൽ അംഗീകാരങ്ങൾ ചിത്രത്തിന് ലഭിക്കണമെന്ന് പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ അതിജീവനത്തെപ്പറ്റി നമുക്ക് ചിന്തിക്കാവുന്നതിന് ഒരതിരുണ്ട്‌, എന്നാൽ അതിനുമപ്പുറത്തേക്ക് എത്തിയതാണ് നജീബിന്റെ ജീവിതം എന്നും അദ്ദേഹം പ്രമോദ് രാമൻ കൂട്ടിച്ചേർത്തു. ആടുജീവിതം എന്ന ചിത്രം ഇതിനോടകം തന്നെ യൂണിവേഴ്സൽ ചിത്രം ആയിക്കഴിഞ്ഞുവെന്നാണ് കരുതുന്നതെന്ന് അഭിലാഷ് അഭിപ്രായപ്പെട്ടു. ആടുജീവിതത്തിലെ സഹനമെന്നത് ലോകത്തെ ഏതൊരു വ്യക്തിയ്ക്കും കണക്റ്റ് ചെയ്യാൻ കഴിയുന്ന ഒന്നാണ്, അതിനാൽത്തന്നെ ഭാഷയുടെ പരിമിതി ചിത്രത്തെ സാർവത്രികമാക്കുന്നതിൽ വിലങ്ങുതടിയാവുന്നില്ലെന്നും അഭിലാഷ് പറഞ്ഞു. കലാമൂല്യമുള്ള ചിത്രങ്ങൾക്ക് പലപ്പോഴും പ്രേക്ഷകസ്വീകാര്യത ലഭിക്കാതെ പോകാറുണ്ടെങ്കിലും ആടുജീവിതത്തിന് പ്രേക്ഷകസ്വീകാര്യത നേടാൻ സാധിച്ചുവെന്നും അഭിലാഷ് പറഞ്ഞു.

ഇന്ത്യൻ ഡയസ്പോറ പല രാജ്യങ്ങളിലും ശക്തമാണെന്നും അത്തരം ഇടങ്ങളിൽ ആടുജീവിതത്തിന്റെ സ്ക്രീനിങ്ങുകളും ചർച്ചകളും നടന്നാൽ അത് ചിത്രത്തിന് അടുത്ത ലെവലിലേക്ക് പോകാൻ സഹായകമാകുമെന്നും ഒപ്പം തന്നെ ഫിലിം ഫെസ്റ്റിവലുകളും ഒരു സാധ്യതയാണെന്നും അഭിലാഷ് അഭിപ്രായപ്പെട്ടു. പുറത്ത് നിന്നുള്ള പിന്തുണ പോലെതന്നെ, തമിഴ് സിനിമയിലും മറ്റും കാണുന്ന പോലെ മലയാള സിനിമാ ഫ്രട്ടേണിറ്റിയുടെ അകത്തുനിന്നുള്ള സപ്പോർട്ടും ആടുജീവിതത്തിന് ഉണ്ടാവുകയാണെങ്കിൽ നന്നാകുമെന്ന് തോന്നുന്നുവെന്ന് മാധ്യമ പ്രവർത്തകൻ റാഷിദ്‌ അഭിപ്രായപ്പെട്ടു.

മലയാളി സമൂഹം ഈ ചിത്രത്തെ ഏറ്റെടുത്ത പോലെ ഈ ചിത്രത്തിന് ആഗോള തലത്തിലും ജനശ്രദ്ധ ലഭിക്കേണ്ടതാണെന്നും ഇതെങ്ങനെ മലയാളികൾ അന്താരാഷ്‌ട്ര തലത്തിലേക്ക് കൊണ്ടുപോകുമെന്നും അതിലേക്കായി എന്താണ് പ്രേക്ഷകർക്ക് ചെയ്യാനുള്ളതെന്നും സന്തോഷ്‌ ജോർജ് കുളങ്ങര ചോദിച്ചു. ഇതിന് പൃഥ്വിരാജ് മറുപടി നൽകിയത്, ആടുജീവിതത്തിനു ലഭിച്ചത് വളരെ കുറച്ചു ചിത്രങ്ങൾക്കു മാത്രം ലഭിക്കുന്ന സ്വീകാര്യതയാണെന്നും, എന്നാൽ ഈ സ്വീകാര്യത ഇവിടെ തീരുന്നില്ല, അഥവാ തീരേണ്ടതല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇനി മുന്നോട്ടുള്ള സിനിമയുടെ യാത്ര എന്നത് നമ്മുടെ സിനിമ, മലയാളത്തിന്റെ സ്വന്തം സിനിമ എന്ന ഐഡന്റിറ്റി ഈ സിനിമയ്ക്ക് ലഭിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് എവിടെ പോയാലും ഇതൊരു മലയാള സിനിമയാണ്, ആ സ്വത്വം രൂപാന്തരപ്പെടുത്തുകയെന്നതാണ് ഈ യാത്രയുടെ തുടക്കം. അല്ലാത്തപക്ഷം പ്രമുഖ മാധ്യമപ്രവർത്തകർ ഈ ചർച്ചയിൽ പങ്കെടുക്കേണ്ട ആവശ്യമില്ലല്ലോ. ഈ സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാനും ചർച്ചചെയ്യപ്പെടാനും ആദ്യം ഇത് ഇന്ത്യയിൽ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതിനുശേഷമേ ഇത് അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാവുകയുള്ളൂ. ഇത് നമ്മുടെ സിനിമയാണ്, അതേസമയം ലോകസിനിമയുമാണ് എന്ന തിരിച്ചറിവ് മാധ്യമപ്രവർത്തകർ ചിന്തിച്ചതിൽ സന്തോഷമുണ്ടെന്നും, അതേ തിരിച്ചറിവ് പ്രേക്ഷകർക്കും ജനങ്ങൾക്കുമിടയിൽ ഉണ്ടായി ഇത് നമ്മുടെ സിനിമയാണ് എന്ന തിരിച്ചറിവുണ്ടായ ശേഷം വേണം അന്താരാഷ്‌ട്ര തലത്തിലേക്കുള്ള യാത്ര തുടങ്ങാനെന്നും, അങ്ങനെ നല്ലൊരു തുടക്കം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News