Prithviraj Sukumaran: പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രവുമായി ഉർവ്വശി തിയേറ്റേഴ്സ്; വിലായത്ത് ബുദ്ധ ഉടൻ ചിത്രീകരണം ആരംഭിക്കും

Vilayath Budha: 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും 'വിലായത്ത് ബുദ്ധ’യ്ക്കുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 06:32 AM IST
  • തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്‌ വിലായത്ത് ബുദ്ധ
  • ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്
  • പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും
Prithviraj Sukumaran: പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രവുമായി ഉർവ്വശി തിയേറ്റേഴ്സ്; വിലായത്ത് ബുദ്ധ ഉടൻ ചിത്രീകരണം ആരംഭിക്കും

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ 'വിലായത്ത് ബുദ്ധ'യിലേയ്ക്ക്‌ നായകനായ പൃഥ്വിരാജിനെ സ്വാഗതം ചെയ്ത്‌ നിർമാതാവ്‌ ഫേസ്ബുക്കിൽ കുറിച്ച്‌ പോസ്റ്റും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു.‌ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമ എന്ന പ്രത്യേകതയും 'വിലായത്ത് ബുദ്ധ’യ്ക്കുണ്ട്. സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. 

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്സ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ്‌ വിലായത്ത് ബുദ്ധ. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപന്‍, രാജേഷ് പിന്നാടന്‍ എന്നിവര്‍ ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഷമ്മി തിലകനും അനു മോഹനുമാണ് വിലായത്ത് ബുദ്ധയിലേക്ക് ഇതിനോടകം കാസ്റ്റ് ചെയ്യപ്പെട്ട മറ്റ് താരങ്ങള്‍. സെപ്റ്റംബര്‍ അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ALSO READ: Pushpa 2 The Rule: ആരാധകരെ ആവേശത്തിലാക്കാൻ അല്ലു അർജുൻ ചിത്രം 'പുഷ്പ 2 ദി റൂൾ'; പുഷ്പയുടെ രണ്ടാം ഭാഗത്തിൻറെ പൂജാ ചടങ്ങുകൾ നടന്നു

ജേക്സ് ബിജോയ്‌ ആണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം എംആർ പ്രൊഫഷണൽ‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News