Pushpa 2 : ചിത്രീകരണത്തിന് മുമ്പേ പുഷ്പ 2ന്റെ വിതരണത്തിന് 400 കോടി വാഗ്ദാനം; നിരസിച്ച് നിര്‍മ്മാതാക്കള്‍

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 23, 2022, 04:10 PM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയാണ് വിവിധ ഭാഷകളിലെ ചിത്രത്തിന്റെ വിതരണത്തിന് കമ്പനി വാഗ്ദാനം ചെയ്തത്.
  • എന്നാൽ ഈ വാഗ്ദാനം നിര്‍മ്മാതാക്കള്‍ നിരസിച്ചുവെന്നാണ് ദി ക്യു പുറത്ത് വിട്ട റിപ്പോർട്ടുകൾ പറയുന്നത്.
  • അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു.
  • ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
Pushpa 2 : ചിത്രീകരണത്തിന് മുമ്പേ പുഷ്പ 2ന്റെ  വിതരണത്തിന് 400 കോടി വാഗ്ദാനം; നിരസിച്ച് നിര്‍മ്മാതാക്കള്‍

Hyderabad : അല്ലു അർജുന്റെ (Allu Arjun) പുഷ്പ 2 (Pushpa 2) ന്റെ ചിത്രീകരണത്തിന് മുമ്പ് തന്നെ  റെക്കോര്‍ഡ് തുകയുടെ ഓഫറുമായി ഒരു നിര്‍മ്മാണ കമ്പനി മൈത്രി മൂവി മേക്കേഴ്സിനെ സമീപിച്ചു. ബോളിവുഡിലെ പ്രമുഖ വിതരണ കമ്പനിയാണ് റെക്കോര്‍ഡ് തുക ഓഫര്‍ ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് 400 കോടിയാണ് വിവിധ ഭാഷകളിലെ ചിത്രത്തിന്റെ വിതരണത്തിന് കമ്പനി വാഗ്ദാനം ചെയ്തത്. 

എന്നാല്‍ ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സ് തീരുമാനിക്കുകയായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

ALSO READ: Pushpa | പുഷ്പയുടെ രണ്ടാം ഭാഗത്തിന് രശ്മിക മന്ഥാന ഉയർത്തിയത് 50 ശതമാനം പ്രതിഫലം; അല്ലു അർജുനും റെമ്യൂണറേഷൻ ഉയർത്തി

അല്ലു അർജുൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തീയേറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു.  ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. മാര്‍ച്ചില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്ന് നടി രശ്മിക മന്ദാനയും പറഞ്ഞിരുന്നു.

 ALSO READ: Pushpa Amazon Prime | യഥാർത്ഥത്തിൽ പുഷ്പക്ക് ആമസോൺ കൊടുത്ത തുക കുറഞ്ഞു പോയോ?

ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന് താരങ്ങൾ പ്രതിഫലം വർധിപ്പിച്ചതായി മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. തിയറ്ററുകളിൽ നിന്ന് തന്നെ 300 കോടിയിൽ അധികം കളക്ഷൻ നേടിയ സിനമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി നായികയായി എത്തിയ രശ്മിക മന്ഥാന ഉയർത്തിയിരിക്കുന്നത് പ്രതിഫലത്തിന്റെ 50 ശതമാനമാണ്. 

ഒരു കോടി രൂപയ്ക്കാണ് രശ്മിക നിലവിൽ തെന്നിന്ത്യൻ ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇത് 3 കോടിയായി ഉയർത്തിരിക്കുകയാണ് നടി. സിനിമ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തുവെന്ന് തെലുഗു മാധ്യമമായ കൊയിമോയി റിപ്പോർട്ട് ചെയ്തിരുന്നു.

ALSO READ: Pushpa Party Song Oo Antava : 'ഊ ആണ്ടവാ മാവ ഊ ഊ ആണ്ടവാ'; 'പുഷ്പയുടെ പാര്‍ട്ടി ഗാനം എത്തി; അല്ലുവിന്റെ പുഷ്പയില്‍ ചുവടുവെച്ച് സാമന്ത: പാട്ട് പാടി രമ്യ നമ്പീശന്‍

കൂടാതെ നായകനായി സിനിമയിൽ എത്തിയ അല്ലു അർജുൻ തന്റെ പ്രതിഫലത്തിൽ രണ്ട് കോടി രൂപ കൂടി വർധിപ്പിക്കുകയും ചെയ്തു. പുഷ്പയുടെ ആദ്യ ഭാഗത്ത് 30 കോടിയായിരുന്നു അല്ലുവിന്റെ പ്രതിഫലം. രണ്ടാം ഭാഗത്തിന് തെലുഗു സൂപ്പർ സ്റ്റാർ വാങ്ങിക്കാൻ പോകുന്നത് 32 കോടി രൂപയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News