Movie Update: ഉണ്ണി മുകുന്ദനും ഹനീഫ് അദേനിയും ഒന്നിക്കുന്നു; ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും പുറത്തിറക്കും.

Written by - Zee Malayalam News Desk | Last Updated : Sep 30, 2023, 07:01 PM IST
  • ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സിനിമയൊരുക്കുന്നു.
  • ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന് ഉണ്ടാകും.
  • ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Movie Update: ഉണ്ണി മുകുന്ദനും ഹനീഫ് അദേനിയും ഒന്നിക്കുന്നു; ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സിനിമയൊരുക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഒക്ടോബർ 2ന് ഉണ്ടാകും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്നേ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററും പുറത്തിറക്കും. രണ്ടാം തിയതി രാവിലെ 10.10നാണ് അപ്ഡേറ്റ് എത്തുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ആണ് പ്രൊഡക്ഷൻ.

നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ രാമചന്ദ്ര ബോസ് & കോ എന്ന ചിത്രമാണ് ഹനീഫ് അദേനിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഓഫീസിൽ വലിയ ഹിറ്റ് നേടാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Also Read: Jai Ganesh: ഉണ്ണി മുകുന്ദന്റെ 'ജയ് ​ഗണേഷ്' ഒരുങ്ങുന്നു; നവംബറിൽ ഷൂട്ടിം​ഗ് തുടങ്ങും

അതേസമയം ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. ജയ് ​ഗണേഷിന്റെ ഷൂട്ടിം​ഗ് നവംബർ 10 മുതൽ തുടങ്ങും. ഓ​ഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കറും, ഉണ്ണി മുകുന്ദനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍‌ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഗന്ധർവ്വ ജൂനിയർ ആണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിച്ചിട്ടുള്ള മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് വിവരം. വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലിറ്റിൽ ബി​ഗ് ഫിലിംസ്, ജെഎം ഇൻഫോടെയ്ൻമെന്റ് സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ പ്രഭറാം, സുജിൻ സുജാതൻ എന്നിവരുടേതാണ് തിരക്കഥ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News