Dubai News: ദുബൈയിൽ ബഹുനില കെട്ടിടത്തിന് ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

Dubai News: മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 21, 2024, 07:19 PM IST
  • വെള്ളിയാഴ്ചയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്
  • ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്
Dubai News: ദുബൈയിൽ ബഹുനില കെട്ടിടത്തിന് ചരിവ്; മലയാളികടക്കം നൂറിലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു

ദുബൈ: ദുബൈയിലെ മുഹൈസ്നാ നാലിലെ ബഹുനില കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞതായും റിപ്പോര്‍ട്ട്. വെള്ളിയാഴ്ചയാണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചത്. ഇതേ തുടര്‍ന്ന് നൂറിലേറെ കുടുംബങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചതായി റിപ്പോർട്ടുണ്ട്. 

Also Read: സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം

മലയാളികളടക്കമുള്ള താമസക്കാരെയാണ് കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചത്. രാത്രി 8.30 ഓടെ ഭൂചലനം പോലെ അനുഭവപ്പെട്ടതായി താമസക്കാരിലൊരാള്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.  കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ചരിഞ്ഞത്. 

Also Read: വ്യാഴത്തിന്റെ അസ്തമനം ഈ രാശിക്കാർക്ക് നൽകും വൻ സമ്പത്ത് ഒപ്പം പുരോഗതിയും!

 

കെട്ടിടത്തിൽ 108 അപ്പാര്‍ട്ട്മെന്‍റുകളാണ് ഉള്ളത്. കെട്ടിടത്തിന്‍റെ ഒരു വശത്ത് കേടുപാടുകള്‍ സംഭവിക്കുകയും വിള്ളല്‍ വീഴുകയും ഒരു വശത്തേക്ക് ചെറുതായി ചരിയുകയുമായിരുന്നെന്നാണ് താമസക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം അറിഞ്ഞ് ഉടന്‍ തന്നെ സ്ഥലത്തെത്തിയ ദുബൈ പോലീസും ദുബൈ സിവില്‍ ഡിഫന്‍സ് സംഘവും താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News