Oman Weather Updates: കനത്ത മഴയും കാറ്റും; ഒമാനിൽ സ്കൂളുകള്‍ക്ക് നാളെ അവധി

Oman School Holdiay: കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി പ്രഖ്യാപിച്ചിരുന്നു

Written by - Ajitha Kumari | Last Updated : Apr 16, 2024, 11:02 PM IST
  • ഒമാനില്‍ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്
  • കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി പ്രഖ്യാപിച്ചിരുന്നു
Oman Weather Updates: കനത്ത മഴയും കാറ്റും; ഒമാനിൽ സ്കൂളുകള്‍ക്ക് നാളെ അവധി

മസ്കറ്റ്: കനത്ത മഴയുടെയും അസ്ഥിരമായ കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ഒമാനില്‍ നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.  ഒമാനിലെ കാലാവസ്ഥ അസ്ഥിരമായി തുടരുന്നത് മൂലം  വിദ്യാലയങ്ങൾക്ക് നാളെയും അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസവും ഇ​തേ ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകൾക്ക്​​ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ  ദോഫാർ, അൽ വുസ്ത എന്നീ ഗവര്‍ണറേറ്റുകളിലെ സ്കൂളുകളിൽ ക്ലാസുകൾ ഉണ്ടായിരിക്കുമെന്നും അറിയിപ്പുണ്ട്.  അതേസമയം ഒമാനിൽ മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിട്ടുണ്ട്. അടൂർ കടമ്പനാട് സ്വദേശി സുനിൽകുമാർ ആണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. 

തിങ്കളാഴ്ച ഇവിടെ ശക്തമായ മഴയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിരുന്നു. നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന, അൽ ദാഹിറ  എന്നീ ഗവ‍ർണറേറ്റുകളിൽ പൂർണമായും നോർത്ത് അൽ ബാത്തിന, അൽ ബുറൈമി, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിലുമാണ് മഴയും കാറ്റും ശക്തമായതെന്നാണ് റിപ്പോർട്ട്. 

Trending News