Aadujeevitham: സൂര്യയും വിക്രമും പിന്മാറി; നജീബാകാന്‍ തയ്യാറായത് പൃഥ്വിരാജ്, സംഭവം ഇങ്ങനെ

മോളിവുഡിനെ ലോക സിനിമയ്ക്ക് മുന്നിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. പൃഥ്വിരാജ് എന്ന നടന്റെ അത്ഭുതകരമായ പകര്‍ന്നാട്ടം ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്. 

 

Blessy about Aadujeevitham cast: ബ്ലെസിയുടെ നീണ്ട 16 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ സിനിമയായത്. ഇതിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫമേഷന്‍ വലിയ ചര്‍ച്ചയായിരുന്നു. 

1 /6

ആമിര്‍ ഖാന്‍, വിക്രം എന്നിവരാണ് ഇന്ത്യന്‍ സിനിമയില്‍ തന്നെ കഥാപാത്രത്തിന് വേണ്ടി ശാരീരികമായി വലിയ മാറ്റങ്ങള്‍ വരുത്താറുള്ളത്. ഇവര്‍ക്കിടയിലേയ്ക്കാണ് മലയാളത്തില്‍ നിന്ന് പൃഥ്വിരാജ് നടന്നുകയറിയിരിക്കുന്നത്.   

2 /6

ശരീരഭാരം 31 കിലോ കുറച്ചാണ് പൃഥ്വിരാജ് നജീബ് എന്ന കഥാപാത്രമായി മാറിയത്. ഇതിന് 7 മാസം സമയമെടുത്തിരുന്നു. എന്നാല്‍ നജീബാകാന്‍ ബ്ലെസി പൃഥ്വിരാജിനെ ആയിരുന്നില്ല ആദ്യം സമീപിച്ചത് എന്നതാണ് വാസ്തവം.   

3 /6

തമിഴ് താരങ്ങളായ വിക്രമിനെയും സൂര്യയെയുമാണ് ബ്ലെസി ആദ്യം സമീപിച്ചത്. എന്നാല്‍ ഇരുവര്‍ക്കും സാധിക്കാതെ വന്നതോടെയാണ് ഈ കഥാപാത്രം പൃഥ്വിരാജിലേയ്ക്ക് എത്തിയത്. ബ്ലെസി തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.   

4 /6

ആടുജീവിതം ചെയ്യാന്‍ വിക്രമിന് താത്പ്പര്യമുണ്ടായിരുന്നെന്ന് ബ്ലെസി പറഞ്ഞു. എന്നാല്‍, നീണ്ട ഷെഡ്യൂളും ശങ്കര്‍ ചിത്രത്തിന് വേണ്ടി അദ്ദേഹം വലിയൊരു ഷെഡ്യൂള്‍ മാറ്റിവെച്ചതും കാരണമാണ് വിക്രമിന് ഈ സിനിമ ചെയ്യാന്‍ പറ്റാതായത്.  

5 /6

വാരണം ആയിരം എന്ന ചിത്രത്തിന് വേണ്ടി വലിയ ശാരീരിക മാറ്റങ്ങള്‍ വരുത്തുകയും വീണ്ടും പഴയ നിലയിലേയ്ക്ക് എത്തുകയും ചെയ്ത സമയത്താണ് സൂര്യയെ സമീപിച്ചത്. അതിനാല്‍ വീണ്ടും ശാരീരിക മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് കഴിയില്ലായിരുന്നുവെന്നും അങ്ങനെയാണ് ചിത്രം ഉപേക്ഷിച്ചതെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.   

6 /6

അതിവേഗം 50 കോടി ക്ലബിലെത്തുന്ന മലയാള ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ ആടുജീവിതം തിയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്ത് 3-ാം ദിനം തന്നെ ചിത്രം 50 കോടി എന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ബജറ്റ് 82 കോടിയാണെന്ന് ബ്ലെസി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

You May Like

Sponsored by Taboola