August Deadline: ഈ സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി വെറും 8 ദിവസങ്ങള്‍ മാത്രം

ആഗസ്റ്റ് മാസം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ  ചില പ്രധാന സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.

ആഗസ്റ്റ് മാസം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ  ചില പ്രധാന സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും.

1 /4

August Deadline: ആഗസ്റ്റ് മാസം അവസാനിക്കാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രം ശേഷിക്കേ  ചില പ്രധാന സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ സംഭവിക്കുക വലിയ സാമ്പത്തിക നഷ്ടമായിരിയ്ക്കും. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ KYC മുതല്‍ ആദായനികുതി റിട്ടേണുകളുടെ പരിശോധനവരെ പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി  അഗസ്റ്റ് 31 ആണ്. ആഗസ്റ്റ്‌ 31 ന് സമയപരിധി അവസാനിക്കുന്ന പ്രധാന സാമ്പത്തിക നടപടികളെക്കുറിച്ച് അറിയാം   

2 /4

പിഎം കിസാന്‍ സമ്മാന്‍ നിധി യോജന  നിങ്ങൾ പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ഗുണഭോക്താവാണെങ്കിൽ ഈ നടപടി ആഗസ്റ്റ്‌ 31 നകം പൂര്‍ത്തിയാക്കണം. അതായത്, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഗുണഭോക്താക്കള്‍ തങ്ങളുടെ KYC ആഗസ്റ്റ്‌ 31 നകം അപ്ഡേറ്റ് ചെയ്യണം. മുന്‍പ് KYC അപ്ഡേറ്റ് ചെയ്യാന്‍ അനുവദിച്ചിരുന്ന സമയപരിധി ജൂലൈ 31 ആയിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ ഈ സമയ പരിധി നീട്ടുകയായിരുന്നു.  പിഎം കിസാൻ സമ്മാൻ പദ്ധതിയുടെ 12-ാം ഗഡു സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങും.  അതിനു മുന്‍പായി ഗുണഭോക്താക്കള്‍ KYC പൂര്‍ത്തിയാക്കണം, KYC പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്  12-ാം ഗഡു  ലഭിക്കില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

3 /4

PNB KYC  നിങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ (PNB) ഒരു ഉപഭോക്താവാണെങ്കിൽ, നിങ്ങൾക്കായി ഒരു പ്രധാന വാർത്തയുണ്ട്. ആഗസ്റ്റ് 31-നകം നിങ്ങല്‍ KYC പൂർത്തിയാക്കണം. ഈ സമയപരിധിക്കുള്ളിൽ നിങ്ങൾ KYC പൂർത്തിയാക്കിയില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ തടസപ്പെടാം. അതിനാല്‍ എത്രയും പെട്ടെന്ന് PNB ഉപഭോക്താക്കള്‍ KYC പൂര്‍ത്തിയാക്കുക. 

4 /4

ആദായനികുതി  വെരിഫിക്കേഷന്‍ നിങ്ങൾ ഒരു നികുതിദായകനാണെങ്കിൽ, ഏത് സാഹചര്യത്തിലും ഓഗസ്റ്റ് 31-ന് മുമ്പ് ഇ വെരിഫിക്കേഷന്‍ പരിശോധിക്കുക. അതായത്, സർക്കാർ ഉത്തരവ് പ്രകാരം ജൂലൈ 31ന് ശേഷം നികുതിദായകർ റിട്ടേൺ ഫയൽ ചെയ്താൽ വെരിഫിക്കേഷനായി 30 ദിവസം മാത്രമേ ലഭിക്കൂ, അതേസമയം ജൂലൈ 31 വരെ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് 120 ദിവസമാണ് വെരിഫിക്കേഷന് ലഭിക്കുക. 

You May Like

Sponsored by Taboola