Saturn Rising 2023 effect: ഏകദേശം ഒന്നര മാസത്തോളം അസ്തമിച്ച ശനി മാർച്ച് 6 ന് തന്റെ രാശിയായ കുംഭത്തിൽ ഉദിച്ചു. ശനിയുടെ ഉദയം ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ 3 രാശിക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന രാജയോഗമാണ് ശനിയുടെ ഉദയത്തിലൂടെ ഉണ്ടായിരിക്കുന്നത്.
Shani Uday 2023: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം ശുഭകരമല്ല. ഗ്രഹത്തിന്റെ അസ്തമനം രാശികളെ ദുർബലമാക്കും. 2023 ജനുവരി 30-ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ അസ്തമിച്ചു. അതിലൂടെ നിരവധി രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകി. ശേഷം മാർച്ച് ആറിന് ശനി ഉദിച്ചു.
ശനിയുടെ ഉദയം പലരുടെയും ജീവിതത്തിൽ വലിയ ആശ്വാസം നൽകി. മാത്രമല്ല ഈ 3 രാശിക്കാർക്ക് ശനി ബമ്പർ നേട്ടങ്ങളാണ് നല്കാൻ പോകുന്നത്. ശനിയുടെ ഉദയം ധന രാജയോഗം സൃഷ്ടിച്ചു. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പൽസമൃദ്ധി ലഭിക്കും. ഇവർക്ക് തൊഴിൽ-ബിസിനസ്സിൽ വലിയ വിജയം ലഭിക്കും.
ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാരുടെ തൊഴിലിൽ വളരെ അനുകൂല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് നല്ല ശമ്പളത്തിൽ പുതിയ ജോലിയുടെ ഓഫർ ലഭിക്കും. നിലവിലുള്ള ജോലിയിൽ പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും. ബിസിനസിൽ ലാഭമുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാം. വിവാഹം നടക്കാം.
ചിങ്ങം (Leo): ശനിയുടെ ഉദയം മൂലമുണ്ടാകുന്ന സമ്പത്ത് ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് പ്രതീക്ഷിക്കാത്ത സ്ഥലത്തു നിന്നും ധനം ലഭിക്കും. കിട്ടാതിരുന്ന പണം കണ്ടെത്താനാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതി, വസ്തുവിൽ നിന്നും ലാഭം എന്നിവയുണ്ടാകും. പഴയ ഏതു പ്രശ്നവും പരിഹരിക്കും, കർമ്മങ്ങളിൽ വിജയം ഉറപ്പായിരിക്കും.
കുംഭം (Aquarius): കുംഭം രാശിയിൽ ശനിയുടെ ഉദയം ധനരാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഇവർക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കുക. കുംഭ രാശിക്കാരുടെ ജാതകത്തിൽ ശനിയുടെ ഉദയം ശശ് രാജയോഗവും ഉണ്ടാക്കുന്നു. ഈ രണ്ട് യോഗങ്ങളും കുംഭം രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ നൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇവർക്ക് ഏഴര ശനി കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നിന്നും ആശ്വാസം ലഭിക്കും. ധനനേട്ടം, പുരോഗതി, മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനം എന്നിവയും ഈ സമയത്ത് ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)