Budh Ast: 3 ദിവസത്തിന് ശേഷം ബുധൻ അസ്തമിക്കും, ഈ 4 രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടം!

Budh Ast 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിചക്രത്തിലെ മാറ്റങ്ങൾ മാത്രമല്ല അവയുടെ സ്ഥാനത്തിലെ ഓരോ ചെറിയ മാറ്റവും നമ്മളിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇത്തരം മാറ്റങ്ങളിൽ ഗ്രഹത്തിന്റെ അസ്തമനവും ഉദയവും ഉൾപ്പെടുന്നു. സമ്പത്ത്, ബുദ്ധി, യുക്തി, ബിസിനസ്സ് എന്നിവയുടെ കാരകനായ ബുധൻ ഈ മാസത്തിൽ അസ്തമിക്കും.  ഇത് ഈ 4 രാശിക്കാർക്ക് ശുഭഫലം നൽകും. 

1 /5

സാധാരണയായി ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം നല്ലതായി കണക്കാക്കാറില്ല.  എന്നാൽ ചില സമയങ്ങളിൽ ഗ്രഹങ്ങളുടെ അസ്തമനം ചില രാശികൾക്ക് ശുഭകരമാണെന്ന് തെളിയും. 2022 മാർച്ച് 18-ന് അസ്തമിക്കുന്ന ബുധൻ ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇവർക്ക് ഈ കാലയളവിൽ ലാഭം മാത്രമേ ഉണ്ടാകുകയുള്ളൂ.

2 /5

ബുധന്റെ അസ്തമനം മേടം രാശിക്കാർക്ക് ജോലിസ്ഥലത്ത് ബഹുമാനം നൽകും. ഇവർക്ക് ധനലാഭമുണ്ടാക്കും. ജോലിയിൽ വിജയം കൈവരിക്കും. മൊത്തത്തിൽ ഈ സമയം തൊഴിലന്വേഷകർക്കും ബിസിനസുകാർക്കും അനുകൂലമായിരിക്കും.

3 /5

മിഥുന രാശിക്കാർക്ക് ബുധന്റെ അസ്തമനം പ്രമോഷൻ-ഇൻക്രിമെന്റിന്റെ യോഗമുണ്ടാക്കും. ഈ സമയം ഇവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും, സാമ്പത്തിക സ്ഥിതിക്ക് വളരെയധികം ശക്തി നൽകുകയും ചെയ്യും. കുടുംബത്തിലും സന്തോഷം ഉണ്ടാകും.

4 /5

ബുധൻ അസ്തമിക്കുന്നതോടെ മകരം രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും.  ഇവർക്ക് ദാമ്പത്യ ജീവിതത്തിൽ ഒരുപാട് സന്തോഷം ലഭിക്കും. ധനലാഭമുണ്ടാകും. ഇതുവരെ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇനി അവസാനിക്കും. നിക്ഷേപത്തിന് ഇത് നല്ല സമയമാണ്.

5 /5

ബുധന്റെ അസ്തമനം മീനരാശിക്കാർക്ക് തൊഴിൽരംഗത്ത് പുരോഗതി നൽകും. തൊഴിലന്വേഷകർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്ക് പുതിയ എന്തെങ്കിലും ജോലി ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് അത് ചെയ്യാൻ പറ്റിയ സമയമാണ്. പഴയ ഇടപാടുകൾ തീർക്കാനുള്ള നല്ല സമയമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola