Budh Gochar: ഈ 5 രാശിക്കാരുടെ കാത്തിരിപ്പിന് ഇനി മണിക്കൂറുകൾ മാത്രം! ബുധൻറെ കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി

Mercury Transit on 28 December 2022: ഈ വർഷത്തെ അവസാന ബുധ സംക്രമണം 2022 ഡിസംബർ 28 ആയ നാളെ സംഭവിക്കും. ബുധൻ രാശി മാറി ശനിയുടെ രാശിയായ മകരത്തിൽ സംക്രമിക്കും. 

Budh Rashi Parivartan 2022: 2022 ഡിസംബർ 31 ന് ബുധൻ വക്രഗതിയിൽ സഞ്ചരിക്കും.  ബുധനെ സമ്പത്ത്, ബുദ്ധി, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ബുധന്റെ സംക്രമണം 12 രാശിക്കാരേയും ബാധിക്കും.  എങ്കിലും ഈ 5 രാശിയിലുള്ളവർക്ക് വൻ നേട്ടങ്ങൾ നൽകും. 

1 /4

ഇടവം: ബുധന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഇവർക്ക് ഒരു പുതിയ ജോലിയുടെ ഓഫർ ലഭിച്ചേക്കാം. കരിയറിൽ വലിയ പുരോഗതിയുണ്ടാകും. സ്ഥാനക്കയറ്റത്തോടൊപ്പം വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും.

2 /4

കന്നി: ബുധന്റെ രാശിമാറ്റം കന്നിരാശിക്കാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. സാമ്പത്തിക സ്ഥിതി ശക്തമാകും, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൽ മാറിക്കിട്ടും. വലിയ സമ്പാദ്യം ഉണ്ടാക്കും. നിക്ഷേപത്തിന് നല്ല സമയം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

3 /4

ധനു : ബുധൻ രാശി മാറുന്നതിലൂടെ ധനു രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ഇവർക്ക് പൂർവ്വിക സ്വത്തിന്റെ പ്രയോജനം ലഭിക്കും. വിദ്യാർത്ഥികൾക്ക് സമയം വളരെ അനുകൂലമായിരിക്കും. പരീക്ഷ, ഇന്റർവ്യൂ എന്നിവയിൽ വിജയം നേടാം. പുതിയ വാഹനം വീട് എന്നിവവാങ്ങാൻ യോഗം.

4 /4

മകരം: ബുധന്റെ സംക്രമം മകരം രാശിക്കാർക്ക് വളരെ അനുകൂലമായ ഫലങ്ങൾ നൽകും. കാരണം ബുധൻ മകരം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്.  അതിനാൽ പരമാവധി ഫലം ഈ രാശിയിലുള്ള ആളുകൾക്ക് ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും, ധനഗുണമുണ്ടാകും,  പുതിയ ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola