Mercury Transit 2023: ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനെന്നാണ് പറയുന്നത്. ബുധൻ മാര്‍ച്ച് 31ന് അതിന്റെ ദുര്‍ബല രാശിയായ മീനം വിട്ട് മേടം രാശിയില്‍ പ്രവേശിക്കും.
Budh Gochar: ഇതിന് മുമ്പ് മാര്‍ച്ച് 30 ന് ബുധന്‍ മീനരാശിയില്‍ ഉദിക്കും. ബുധന്‍ മേടരാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് ഉദയാവസ്ഥയിലായിരിക്കും. മാത്രമല്ല മേടത്തില് ബുധന്‍ ശുക്രനോടും രാഹുവിനോടുമൊപ്പം കൂടിച്ചേരുകയും ചെയ്യും.
ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്‍ മേടരാശിയില്‍ സംക്രമിക്കുന്നതിനാല്‍ 6 രാശിക്കാരുടെ ജീവിതത്തിൽ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയമുണ്ടാകും. ബുധന്‍ സംക്രമത്തോടെ ഭാഗ്യം തെളിയുന്ന ആ 6 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മേടം (Aries): ചൊവ്വയാണ് മേടം രാശിയുടെ അധിപന്. മേടം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ലഗ്നഭാവത്തില്ലാണ് നടക്കുന്നത്. ബുധന്റെ സംക്രമത്തിലൂടെ മേടം രാശിക്കാരുടെ നേതൃശേഷി വര്‍ധിക്കും, ധൈര്യം വര്‍ദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും. ഈ സമയം ഇവർക്ക് അവരുടെ ആശയ വിനിമയത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. മാധ്യമം, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലി മാറ്റാനുള്ള നിങ്ങളുടെ ആഗ്രഹം വിജയിക്കും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നല്ല രീതിയിലുള്ള സഹകരണമുണ്ടാകും.
മിഥുനം (Gemini): ബുധന്‍ മിഥുന രാശിയില്‍ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നുത്. ഇത് ധനലാഭം, സഹോദര-സഹോദരി ബന്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം ദൃഢമാകും
കര്‍ക്കടകം (Cancer): ചന്ദ്രനാണ് ഈ രാശിയുടെ അധിപൻ. ഈ രാശിക്കാരുടെ പത്താം ഭാവത്തിലാണ് ബുധന്റെ സഞ്ചാരം. ഇത് പ്രവര്‍ത്തന ഭവനമായി കണക്കാക്കപ്പെടുന്നു. ഇവിടെ ബുധന്‍ സംക്രമിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വിലമതിക്കപ്പെടും. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. കുടുംബത്തില്‍ മംഗളകരമായ ചില പരിപാടികള്‍ സംഘടിപ്പിക്കാനാകും. മൊത്തത്തില്‍ ബുധന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് അനുകൂല നേട്ടങ്ങള്‍ നല്‍കും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ബുധന്റെ സംക്രമണം നടക്കുന്നത്. ഈ വീട് ഭാഗ്യം, തീര്‍ത്ഥാടനം, മതം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതോടെ എല്ലാ മേഖലയിലും വിജയം കൈവരിക്കും. തീര്‍ത്ഥാടനത്തിന് പോകാനുള്ള അവസരവും നിങ്ങള്‍ക്ക് വന്നുചേരും.
കുംഭം (Aquarius): കുംഭം രാശിയുടെ അധിപന് ശനിയാണ്. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ബുധന്റെ സംക്രമണം. ഈ ഗൃഹത്തില്‍ ബുധന്‍ ഇരിക്കുന്നതിനാല്‍ കുംഭം രാശിക്കാരുടെ സമയം നല്ലതാണ്. യാത്രകള്‍ക്ക് അവസരം ലഭിക്കും, ഭാഗ്യം ഉദിക്കും. ബിസിനസുകാര്‍ക്ക് സമയം അനുകൂലമായിരിക്കും, പണം വരാനുള്ള ശക്തമായ സാധ്യത, നിക്ഷേപത്തിന് അവസരം.
മീനം (Pisces): ബുധന്‍ മേടരാശിയില്‍ പ്രവേശിക്കുന്നത് മീനം രാശിക്കാര്‍ക്കും ഗുണം ചെയ്യും. കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. മറ്റുള്ളവരുടെ പ്രശംസ നേടാൻ കഴിയും. ഇതോടൊപ്പം ജോലിയില്‍ ഉയര്‍ച്ചകള്‍ നേടാനുള്ള അവസരവും തുറക്കും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വന്നേക്കാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)