Mercury Rise January 2023: ജ്യോതിഷ പ്രകാരം ബുധൻ 2023 ന്റെ തുടക്കത്തിൽ തന്നെ ഉദിക്കും. ബുധന്റെ ഉദയം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവർക്ക് 2023 ജനുവരി 12-ന് ബുധൻ ഉദിക്കുന്നതോടെ ശക്തമായ നേട്ടങ്ങൾ ഉണ്ടായേക്കും.
Budh Uday in Dhanu 2023: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത സമയത്ത് അവരുടെ രാശി മറ്റും. ഗ്രഹങ്ങൾ സംയോജിച്ച് ശുഭവും അശുഭകരവുമായ ഫലങ്ങൾ സൃഷ്ടിക്കുകയും സൂര്യനോട് അടുത്ത് പോകുമ്പോൾ ഇവ അസ്തമിക്കുകയും ചെയ്യും.
2022-ലെ അവസാന ദിവസം അതായത് 2022 ഡിസംബർ 31-ന് വൈകുന്നേരം ബുധൻ അസ്തമിക്കും. 12 ദിവസത്തേക്ക് അസ്തമിക്കുന്ന ബുധൻ 2023 ജനുവരി 12 ന് ഉദിക്കും. ബുധന്റെ അസ്തമയവും ഉദയവും 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. ബുധന്റെ ഉദയം ഏതൊക്കെ രാശികളുടെ ഭാഗ്യം ഉദിക്കുന്നതിന് കാരണമാകുമെന്ന് നമുക്ക് നോക്കാം.
തുലാം: 2023 ന്റെ തുടക്കത്തിൽ ബുധന്റെ ഉദയം തുലാം രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് ആത്മധൈര്യം വർദ്ധിക്കും അതുകൊണ്ടുതന്നെ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും. സഹോദരൻമാരുടെയും സഹോദരിമാരുടെയും സഹകരണം ഉണ്ടാകും. ശത്രുക്കൾ പരാജയപ്പെടും. ഈ സമയം കരിയറിൽ വളരെ നല്ല ഫലങ്ങൾ ഉണ്ടാകും. കിട്ടില്ലെന്ന് വിചാരിച്ച ധനം ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധന്റെ ഉദയം ശുഭകരമായിരിക്കും. ധന ഗുണമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു യാത്ര പോകാണ് സാധ്യത. വിദേശപഠനമെന്ന ചിലരുടെ ആഗ്രഹം സഫലമാകും. അറിവ് വർദ്ധിക്കും. ബന്ധങ്ങൾ ദൃഢമാകും. മൊത്തത്തിൽ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം മികച്ചതായിരിക്കും.
ധനു: ബുധന്റെ ഉദയം ധനു രാശിക്കാർക്കും ശുഭകരമായ ഫലങ്ങൾ നൽകും. ജോലി നന്നായി നടക്കും. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. തൊഴിലിൽ ബഹുമാനം വർദ്ധിക്കും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് വൻ നേട്ടമുണ്ടാകും. ആരോഗ്യം മെച്ചപ്പെടും. ഈ സമയം വിവാഹിതരുടെ ജീവിതത്തിൽ സന്തോഷവും അവിവാഹിതരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്യും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)