Budh Surya Yuti 2023: ബുധാദിത്യാ രാജയോഗത്തിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ കാലം തെളിയും

Budhaditya yoga 2023: സൂര്യന്റെ മീന രാശിയിലേക്കുള്ള പ്രവേശനം ഓരോ രാശിക്കാരേയും പല വിധത്തിലാണ് ബാധിക്കുന്നത്. ഓരോ ഗ്രഹമാറ്റങ്ങളും നമുക്ക് പല വിധത്തിലുള്ള അനുകൂല പ്രതികൂല മാറ്റങ്ങള്‍ നൽകും.

Budh Surya Yuti 2023: ഓരോ ഗ്രഹമാറ്റ സമയത്ത് രൂപപ്പെടുന്ന യോഗങ്ങളും വ്യത്യസ്തമാണ്. സൂര്യന്‍ എല്ലാം മാസവും സംക്രമിക്കുന്നു.  മാര്‍ച്ച് 15 നാണ് സൂര്യന്‍ മീനം രാശിയില്‍ പ്രവേശിച്ചത്.  അതുപോലെ മാർച്ച് 16 ന് ബുധനും മീന രാശിയിൽ എത്തി.

1 /4

സൂര്യനും ബുധനും മീന രാശിയില്‍ സംക്രമിക്കുന്നതിന്റെ ഫലമായി ബുധാദിത്യ രാജയോഗം രൂപം കൊണ്ടിരിക്കുകയാണ്. ഇത്  മൂന്ന് രാശിക്കാര്‍ക്ക് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ടു വരുകയും അനുകൂലമായ ഫലങ്ങള്‍ നൽകുകയും ചെയ്യും.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം.  

2 /4

വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാര്‍ക്ക് മീനം രാശിയിലെ സൂര്യ ബുധ സംക്രമണത്തിലൂടെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ലഭിക്കും. ഇവര്‍ക്ക് ഈ സമയത്ത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നേടാൻ കഴിയും.  പ്രതീക്ഷിക്കാത്ത ധനലാഭം ഇവരുടെ ജീവിതത്തെ മാറ്റിമറിക്കും.  സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ ഉയരത്തിലേക്ക് എത്തിക്കും. വരുമാനത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.  ദാമ്പത്യം മികച്ച രീതിയില്‍ മുന്നോട്ട് പോകും. ഓഫീസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ മാറ്റം വരുന്നു. ആഗ്രഹിക്കുന്ന ജോലിയില്‍ മാറ്റം സംഭവിക്കുന്നു. ജോലിയില്‍ ഉന്നത സ്ഥാനത്തേക്ക് നിങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങുന്ന ഒരു സമയം കൂടിയാണ് ഇതെന്നതിൽ സംശയം വേണ്ട.   

3 /4

ധനു (Sagittarius):  ധനു രാശിക്കാര്‍ക്ക് ബുധാദിത്യ രാജയോഗം നല്‍കുന്ന മാറ്റങ്ങള്‍ ശരിക്കും അമ്പരപ്പിക്കും. ശുഭകരമായ നിരവധി മാറ്റങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ജീവിതത്തില്‍ സന്തോഷം, വാഹനം, വസ്തു എന്നിവ സ്വന്തമാക്കാം, വീട് പണി ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാകുന്നു. സന്തോഷത്തോടെ ഏത് കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും.  അതുപോലെ ജോലി മാറുന്നതിനും പുതിയ ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും അനുകൂല സമയമാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ലഭിക്കും. സാമ്പത്തിക ലാഭം നിങ്ങളെ കോടീശ്വരന്‍മാരാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഈ സമയം ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാന്‍ നിങ്ങൾക്ക് സാധിക്കും. കൂടുതല്‍ ബിസിനസിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനും അതിന് വേണ്ടി മാറ്റങ്ങള്‍ ചെലുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു സമയമാണ് ബുധാദിത്യ യോഗത്തിലൂടെ ലഭിക്കുന്നത്.   

4 /4

മീനം (Pisces):  മീന രാശിക്കാര്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ ലഭിക്കും. കാരണം സൂര്യനും ബുധനും കൂടിച്ചേരുന്നത് മീനം രാശിയിലാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് നിരവധി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. അതുകൊണ്ടുതന്നെ ജീവിതത്തില്‍ പോസിറ്റീവ് ആയ പല മാറ്റങ്ങളും ഇതിലൂടെയുണ്ടാകും.  ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് ഈ സമയം ഉത്തമം.  മീനം രാശിക്കാര്‍ക്ക് ഏഴരശനിസ്വാധീനം കൂടി ഉണ്ട്. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. രാജയോഗം രൂപംകൊള്ളുന്നതിന്റെ ഫലമായി ഏഴര ശനി സ്വാധീനം കുറയുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola