Surya-Budh Yuti 2023: സൂര്യ-ബുധ സംഗമം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർക്ക് ഏപ്രിൽ 14 മുതൽ എല്ലാ കാര്യത്തിലും അടിപൊളി നേട്ടങ്ങൾ

Budhaditya Yoga In Aries:  ഏതെങ്കിലും രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ സംയോജനം ശുഭവും അശുഭവുമായ യോഗങ്ങൾ സൃഷ്ടിക്കും. അതിന്റെ ഫലം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ബാധിക്കും. 

Surya-Budh Yuti: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിൽ രാശി മാറും.  ഏപ്രിൽ 14 ന് സൂര്യൻ മീനം രാശി വിട്ട് മേട രാശിയിലേക്ക് കടക്കും. 

1 /4

സൂര്യൻ മേട രാശിയിൽ പ്രവേശിക്കുമ്പോൾ നിലവിൽ അവിടെയുള്ള ബുധൻ സൂര്യനുമായി കൂടിച്ചേരുകയും ബുധാദിത്യ രാജയോഗം രൂപപ്പെടുകയും ചെയ്യും.  ഇതിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകുമെങ്കിലും ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.  ആ ഭാഗ്യ രാശികളെ കുറിച്ച് നോക്കാം.  

2 /4

ചിങ്ങം (Leo):  സൂര്യന്റെയും ബുധന്റെയും സംയോഗം ചിങ്ങം രാശിക്കാർക്ക് ശുഭവും ഫലദായകവുമായിരിക്കും.  ചിങ്ങ രാശിയുടെ ഭാഗ്യ സ്ഥലത്താണ് ഇത് രൂപപ്പെടാൻ പോകുന്നത്.  അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് ഭാഗ്യമുണ്ടാകും.  ജോലിസ്ഥലത്തെ മുതിർന്നവർ നിങ്ങളുടെ ജോലിയെ അഭിനന്ദിക്കും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതയുണ്ട്.  കോടതി വ്യവഹാരങ്ങളിലും വിജയം കണ്ടെത്തും. ബുധൻ സമ്പത്തിന്റെയും വരുമാനത്തിന്റെയും അധിപനാണ്. അത്തരമൊരു സാഹചര്യത്തിൽ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാം. പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും.

3 /4

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ബുധാദിത്യ രാജയോഗം അനുകൂലമായിരിക്കും. ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ഈ യോഗം രൂപംകൊള്ളുന്നത്.  സൂര്യൻ ഈ രാശിയുടെ സമ്പത്തിന്റെ ഭാവത്തിലും ബുധൻ ഈ രാശിയുടെ 12 മത്തെ ഭാവത്തിന്റെയും മൂന്നാം ഭാവത്തിന്റെയും അധിപനുമാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങളിൽ ധൈര്യവും സാഹസവും വർദ്ധിക്കും. തൊഴിൽ, ബിസിനസിൽ വിജയം കൈവരിക്കും. പാഴ് ചെലവുകൾക്ക് വിലക്ക് ഉണ്ടാകും. വ്യാപാരികളുടെ വരുമാനം വർധിക്കുന്നതിന്റെ സൂചനകളുണ്ട്. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും.  

4 /4

മേടം (Aries):  ജ്യോതിഷ പ്രകാരം മേട രാശിക്കാർക്ക് ഈ രാജയോഗം സുഖകരവും ഗുണകരവുമായിരിക്കും. ഈ രാശിയുടെ ലഗ്നത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. സന്താനങ്ങളിൽ നിന്ന് ചില നല്ല വാർത്തകൾ ലഭിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. അവിവാഹിതരുടെ വിവാഹം നടക്കാം.  (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola