Budh Surya Yuti 2023: ബുധന്റെ സംക്രമണം സൃഷ്ടിക്കും ബുധാദിത്യയോഗം ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ

Budh Gochar in Capricorn: ഗ്രഹങ്ങളുടെ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുമെങ്കിൽ ചിലർക്ക് മോശ ഫലങ്ങൾ ആയിരിക്കും നൽകുക. ബുധന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് ശുഭകരമാണ്.

Budh-Surya Yuti: ജ്യോതിഷ പ്രകാരം ഫെബ്രുവരി മാസത്തിൽ പല ഗ്രഹങ്ങളും രാശി മാറും. ഈ മാസം ശുക്രൻ, ബുധൻ, സൂര്യൻ എന്നിവ സംക്രമിക്കും. ഗ്രഹങ്ങളുടെ ഈ ചലനം എല്ലാ രാശികളേയും ബാധിക്കും.

1 /6

ഫെബ്രുവരി ഏഴിന് ബുധൻ മകരം രാശിയിൽ പ്രവേശിക്കും. സൂര്യൻ ഇവിടെ നേരത്തെ തന്നെയുണ്ട്. ഇവ രണ്ടും കൂടിച്ചേർന്ന് ബുദ്ധാദിത്യയോഗം സൃഷ്ടിക്കും. ബുധന്റെ ഈ സംക്രമണം ഈ 5 രാശിക്കാർക്ക് ശുഭകരമായിരിക്കും.

2 /6

മേടം (Aries):  ബുധൻ മകര രാശിയിലേക്ക് കടന്ന് സൂര്യനോടൊപ്പം ചേർന്ന് ബുദാദിത്യയോഗം രൂപപ്പെടും.  ഇത് മേട രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും.  ജോലി അന്വേഷിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകും. സ്വപ്‌ന ഭവനം ഉടൻ സ്വന്തമാക്കാണ് കഴിയും. ബിസിനസുകാർക്ക് സമയം വളരെ നല്ലതായിരിക്കും.  

3 /6

കർക്കടകം (Cancer):  ബുധന്റെ സംക്രമണം കർക്കടക രാശിക്കാർക്കും ഗുണങ്ങൾ നൽകും. കഠിനാധ്വാനത്തിലൂടെ മാത്രമേ ഈ രാശിക്കാർക്ക് മഹത്തായ വിജയം ലഭിക്കൂ. ശത്രുക്കൾ മുട്ടുകുത്തും. തൊഴിലാളിവർഗത്തിന് നല്ല സമയം. പഴയ ലോണുകൾ പെട്ടെന്ന് തിരിച്ചടക്കും. പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമയം അനുകൂലം.

4 /6

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് അവരുടെ ബന്ധുക്കൾ വഴി നല്ല നേട്ടങ്ങളും ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബത്തോടൊപ്പം യാത്ര പോകാൻ സാധ്യത.

5 /6

തുലാം (Libra):  തുലാം രാശിക്കാർക്ക് ഈ സംക്രമം വളരെ വുണം ചെയ്യും. നിങ്ങൾക്ക് താമസിയാതെ ഏതെങ്കിലും വസ്തുക്കൾ വാങ്ങാൻ യോഗമുണ്ടാകും. ഇത് നിങ്ങൾക്ക് ഭാഗ്യമാകും. ഇതിലൂടെ നല്ല ലാഭം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും സമയം നല്ലതാണ്. മാതാപിതാക്കളുടെ ആരോഗ്യവും മെച്ചപ്പെടും.

6 /6

മീനം (Pisces): മീന രാശിക്കാർക്ക് നല്ല സമയം ആരംഭിക്കും. ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും.  നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അത് സഫലമാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola