Budhaditya Raj Yoga Effects on Zodiac Signs 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിൽ രാശി പരിവർത്തനം നടത്താറുണ്ട്. ഈ സമയത്ത് ഒന്നിലധികം ഗ്രഹങ്ങൾ ഒരേ രാശിയിൽ പ്രവേശിക്കുമ്പോൾ അത് ഒരു കൂടിച്ചേരലായി മാറുന്നു.
Surya Budh Yuti 2023: സൂര്യനെ ഗ്രഹങ്ങളുടെ രാജാവായിട്ടാണ് കണക്കാക്കുന്നത്. ഏപ്രിൽ 14 ന് സൂര്യന്റെ രാശിയിൽ മാറ്റമുണ്ടായി. മെയ് 14 വരെ സൂര്യൻ മേട രാശിയിൽ തുടരും. ബുധൻ ഇതിനകം മേട രാശിയിലുണ്ട്.
ഏപ്രിൽ 14 ന് സൂര്യന്റെ രാശിയിൽ മാറ്റമുണ്ടായി. മെയ് 14 വരെ സൂര്യൻ മേട രാശിയിൽ തുടരും. ബുധൻ ഇതിനകം മേട രാശിയിലുണ്ട്. സൂര്യൻ മേട രാശിയിൽ പ്രവേശിച്ചതിന് ശേഷം ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് ബുധാദിത്യ രാജയോഗത്തിന് രൂപം നൽകും. അതിന്റെ ശുഭ ഫലം ചില രാശികളിൽ കാണാൻ സാധിക്കും.
മേടം (Aries ): മേട രാശിക്കാർക്ക് ബുധന്റെയും സൂര്യന്റെയും സംയോജനത്തിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ജോലിയിലോ ബിസിനസ്സിലോ വലിയ ലാഭം ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. സന്താനങ്ങളുടെ ഭാഗത്തുനിന്നും ചില ശുഭ വാർത്തകൾ പ്രതീക്ഷിക്കാം. അവിവാഹിതർക്ക് വിവാഹം നടക്കും.
കർക്കടകം (Cancer): സൂര്യനും ബുധനും കൂടിച്ചേരുന്നതോടെ കർക്കടക രാശിക്കാരുടെ ഭാഗ്യം ഉദിക്കും. തൊഴിൽ പുരോഗതിക്കും ധനലാഭത്തിനും വിജയത്തിനും ഈ സമയം ഇവർക്ക് നല്ലതായിരിക്കും.കുടുംബ ജീവിതം സന്തോഷകരമായിരിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. വ്യവസായികളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാകും. ജോലിയുള്ളവർക്ക് പ്രമോഷനും സാധ്യതയുണ്ട്.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. ചിങ്ങം രാശിക്കാർക്ക് സൂര്യന്റെയും ബുധന്റെയും സംയോഗം ഗുണങ്ങൾ നൽകും. തൊഴിൽരംഗത്ത് പുരോഗതി, മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും, മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.
ധനു (Sagittarius): ബുധന്റെയും സൂര്യന്റെയും സംയോഗം ധനു രാശിക്കാർക്ക് വളരെ ഗുണം നൽകും. നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ നിങ്ങൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങൾ പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് ഒരു മികച്ച അവസരമാണ്.
കുംഭം (Aquarius): സൂര്യന്റെയും ബുധന്റെയും സംയോജനം കുംഭം രാശിക്കാർക്ക് ഗുണകരമാണെന്ന് തെളിയിക്കും.പെട്ടെന്ന് ഒരാൾക്ക് ഒരു ദീർഘയാത്ര പോകണമെന്ന് തോന്നിയേക്കാം. മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. സ്ഥാനക്കയറ്റത്തിനുള്ള അവസരവും ഒരുങ്ങുന്നു. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)