Chaturgrahi Yoga: ചിങ്ങരാശിയിൽ ചതുർഗ്രഹി യോഗം; ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!

Chaturgrahi Yog in Singh Rashi:  ചിങ്ങം രാശിയിൽ ആഗസ്റ്റ് 17 ന് ചതുർഗ്രഹിയോഗം രൂപപ്പെടും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്.

surya chandra mars budh yuti: ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും. എങ്കിലും ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും വൻ ലാഭത്തിനും സാധ്യത.

1 /5

ആഗസ്റ്റ് 17 ന് ചിങ്ങത്തിൽ ചതുർഗ്രഹി യോഗം രൂപം കൊള്ളും. ശുക്രൻ, ചന്ദ്രൻ, ചൊവ്വ, ബുധൻ എന്നീ ഗ്രഹങ്ങൾ ചേർന്നാണ് ഈ യോഗമുണ്ടാകുന്നത്. ഈ യോഗം എല്ലാ രാശിക്കാരെയും ബാധിക്കും.

2 /5

ഈ മൂന്ന് രാശിക്കാർക്ക് ഈ യോഗത്താൽ പുരോഗതിക്കും ലാഭത്തിനും സാധ്യതയുണ്ട്. ആ മൂന്ന് ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...  

3 /5

ഇടവം (Taurus): ചതുർഗ്രഹി യോഗത്തിലൂടെ ഇടവം രാശിക്കാർക്കും വളരെയധികം ഗുണം ലഭിക്കും. ഈ യോഗം ഈ രാശിക്കാരുടെ ജാതകത്തിന്റെ നാലാം ഭാവത്തിലാണ് രൂപപ്പെടുന്നത് അതിനാൽ നിങ്ങളുടെ ശാരീരിക സുഖങ്ങൾ വർദ്ധിക്കും. ഈ കാലയളവിൽ ഒരു വസ്തുവോ വാഹനമോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാം. വീട്ടിലെ പഴയ കാര്യങ്ങൾ പരിഹരിക്കപ്പെടും. മാധ്യമങ്ങൾ, സ്വത്ത്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ഇവന്റ് മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ കാലയളവിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

4 /5

മിഥുനം (Gemini):  മിഥുന രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ മൂന്നാം ഭാവത്തിലാണ് ഈ ശുഭകരമായ യോഗം രൂപപ്പെടാൻ പോകുന്നത്. ഇതുമൂലം നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. വിദേശത്ത് ബിസിനസ് ബന്ധമുള്ളവർക്ക് ഈ സമയം വളരെ നല്ലതായിരിക്കും. സഹോദരങ്ങളിൽ നിന്നും സഹകരണം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവസാനിക്കും.  

5 /5

ധനു (Sagittarius):  ധനു രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. ജാതകരുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാൻ പോകുന്നത്. ഇത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവന്നേക്കാം. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വർദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാണ് അവസരം ഉണ്ടാകും. കുടുംബത്തിൽ മംഗളകരമായ ചില പരിപാടികൾ നടക്കും. വിദ്യാർത്ഥികൾക്ക് ഈ കാലഘട്ടം അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola