Budh Gochar 2024: ചന്ദ്രഗ്രഹണം കഴിഞ്ഞ് 15 ദിവസങ്ങൾക്ക് ശേഷം ബുധ സംക്രമം; ഈ 3 രാശിക്കാർക്ക് അത്ഭുത നേട്ടങ്ങൾ!

Budh Gochar 2024: ജ്യോതിഷം അനുസരിച്ച് ബുധൻ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 9 ചൊവ്വാഴ്ച ബുധൻ രാശി മാറാൻ പോകുകയാണ്

Mercury Transit 2024: ബുധൻ്റെ രാശിയിലെ മാറ്റം ഏതൊക്കെ രാശികളെ അനുകൂലമായി ബാധിക്കുമെന്ന് നമുക്ക് നോക്കാം

 

1 /8

ജ്യോതിഷം അനുസരിച്ച് ബുധൻ രാശി മാറുമ്പോഴെല്ലാം അത് എല്ലാ രാശികളെയും ബാധിക്കാറുണ്ട്. ഇപ്പോഴിതാ ഏപ്രിൽ 9 ചൊവ്വാഴ്ച ബുധൻ രാശി മാറാൻ പോകുകയാണ്. 

2 /8

ആരുടെ ജാതകത്തിൽ ബുധൻ്റെ സ്ഥാനം ശക്തമാണോ ആ വ്യക്തി വളരെ ബുദ്ധിമാനായിരിക്കും എന്നാണ് വിശ്വാസം. അതുപോലെ ജാതകത്തിൽ ബുധൻ്റെ സ്ഥാനം ദുർബലമായിരിക്കുന്ന ആളുകൾ മാനസികമായി ദുർബലരാണ് എന്നാണ് പറയുന്നത്. കൂടാതെ ഇവർ അലസരായിരിക്കും.

3 /8

ബുധൻ ഏതൊരു സമയത്താണോ തന്റെ രാശിയോ നക്ഷത്രമോ മാറ്റുന്നത് അതിന്റെ പ്രഭാവം ഭൂമിയിലെ എല്ലാ ജീവജാലങ്ങളിലും സ്വാധീനം ചെലുത്തും. ബുധൻ അടുത്ത മാസം രാശി മാറുകയാണ്.

4 /8

ജ്യോതിഷികൾ പറയുന്നതനുസരിച്ച് 2024 ഏപ്രിൽ 9 ചൊവ്വാഴ്ച രാത്രി 9:22 ന് ബുധൻ മീന രാശിയിലേക്ക് പ്രവേശിക്കും. മീനം വ്യാഴത്തിൻ്റെ രാശിയാണ്.

5 /8

ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിൻ്റെ രാശിയിലേക്ക് ബുധൻ പ്രവേശിക്കുമ്പോൾ മേടം ഉൾപ്പെടെയുള്ള മൂന്ന് രാശികളിൽ അനുകൂലമായ സ്വാധീനം ചെലുത്തും. ആ രാശികൾ ഏതൊക്കെ അറിയാം...  

6 /8

മേടം (Arise):  ബുധൻ്റെ രാശിയിലെ മാറ്റം മേട\ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഏപ്രിൽ പകുതിയോടെ മേട രാശിക്കാർക്ക് കരിയറുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. വിദേശത്ത് പഠിക്കുന്നവർക്ക് വീടിൻറെ ഓർമ്മ ഈ സമയം കൂടുതലായിരിക്കും. കച്ചവടം ചെയ്യുന്നവർക്ക് ഇരട്ടി ലാഭം , ജോലിസ്ഥലവുമായി ബന്ധപ്പെട്ട് ദൂരയാത്രകൾ എന്നിവ ചെയ്യേണ്ടി വന്നേക്കാം.

7 /8

മിഥുനം (Gemini):  ഏപ്രിൽ 9 ചൊവ്വാഴ്ച മീന രാശിയിലേക്കുള്ള ബുധൻ്റെ പ്രവേശനം മിഥുന രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. രാഷ്ട്രീയ രംഗത്ത് ഒരു കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സംക്രമം വളരെ അനുകൂലമായിരിക്കും.  രാഷ്ട്രീയത്തിൽ നിങ്ങൾക്ക് ഒരു വലിയ നേതാവിനെ കണ്ടുമുട്ടാം. ഈ കൂടിക്കാഴ്ച ഭാവിയിൽ നല്ലതായിരിക്കും.

8 /8

തുലാം (Libra): വേദ ജ്യോതിഷ പ്രകാരം തുലാം രാശിക്കാർക്ക് ബുധൻ്റെ രാശിമാറ്റം ഒരു പരിധി വരെ നല്ലതായിരിക്കും. വിവാഹിതരായ ആളുകൾ അവരുടെ ജീവിതത്തിൽ സന്തുഷ്ടരായിരിക്കും. പങ്കാളിയിൽ നിന്ന് പിന്തുണ, ഒരു ആത്മീയ യാത്ര പോകാൻ അവസരമുണ്ടാകും അത് നിങ്ങൾക്ക് ഫലം നൽകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola