Healthy skin: മഴക്കാലത്തെ ചർമ്മസംരക്ഷണം; ചർമ്മപ്രശ്നങ്ങൾക്കുള്ള പരിഹാരമാർ​ഗങ്ങൾ വീട്ടിൽ തന്നെയുണ്ട്

മൺസൂൺ കാലത്ത് ഈർപ്പം നിലനിൽക്കുന്നത് പലതരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും കാരണമാകും. മഴക്കാലത്ത് അലർജി പോലുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകാതെ ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിചരണങ്ങൾ പരിചയപ്പെടാം.

  • Aug 06, 2022, 16:16 PM IST
1 /4

നിങ്ങളുടെ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗമാണ് തൈര്. കുളിക്കുന്നതിന് മുമ്പ് തണുത്ത തൈര് നിങ്ങളുടെ ശരീരത്തിൽ പുരട്ടുക. റോസ് വാട്ടറുമായി ചേ‍‍ർത്ത് പുരട്ടുന്നത് കൂടുതൽ ​ഗുണം ചെയ്യും. ഇത് ചർമ്മത്തെ തണുപ്പിക്കുകയും ചർമ്മത്തിന്റെ ടോൺ മെച്ചപ്പെടുത്തുകയും ചെയ്യും.

2 /4

ചർമ്മം വരണ്ടതാകുന്നുവെന്ന് തോന്നുമ്പോഴെല്ലാം റോസ് വാട്ടറും സാധാരണ ഫിൽട്ടർ ചെയ്ത വെള്ളവും മിശ്രിതമാക്കി ചർമ്മത്തിൽ പുരട്ടാം. കൂടുതൽ ജലാംശം ലഭിക്കുന്നതിന് മിശ്രിതത്തിലേക്ക് ഒരു സ്പൂൺ വെള്ളരിക്ക ജ്യൂസും ചേർക്കുന്നത് നല്ലതാണ്.

3 /4

നിങ്ങളുടെ ചർമ്മം വരണ്ടതാണെങ്കിൽ, വെള്ളരിക്ക വച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്. കുക്കുമ്പർ ജ്യൂസ് രൂപത്തിലാക്കി ഐസ് ക്യൂബുകളാക്കി ഫ്രീസ് ചെയ്ത് വയ്ക്കാം. ചർമ്മം വരണ്ടതായി തോന്നുമ്പോൾ തേനിനൊപ്പം ചേർത്ത് മസാജ് ചെയ്യാം. എണ്ണമയമുള്ളതാണെങ്കിൽ നാരങ്ങ നീര് ചേർക്കാം. ചർമ്മത്തെ ജലാംശം നിലനിർത്താനും മനോഹരമാക്കാനും ഇത് സഹായിക്കും.

4 /4

തക്കാളി ഉപയോ​ഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് ചർമ്മം തിളക്കമുള്ളതും മൃദുവും ആക്കാൻ സഹായിക്കും. തക്കാളിയിൽ അസിഡിറ്റി ​ഗുണങ്ങൾ ഉള്ളതിനാൽ ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കും.

You May Like

Sponsored by Taboola