Budh Gochar: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം

Budh Gochar 2023 in Singh: ചിങ്ങത്തിൽ ബുധന്റെ രാശിമാറ്റം ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 5 രാശിക്കാർക്കും ഈ രാജയോഗത്തിലൂടെ നല്ല ഫലങ്ങളും  അളവറ്റ സമ്പത്തും ലഭിക്കും.

Mercury Transit in Leo 2023: സമ്പത്ത്, ബിസിനസ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഘടകമാണ് ബുധൻ. ജാതകത്തിൽ ബുധൻ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തി വലിയ ബിസിനസുകാരനും ബുദ്ധിമാനും ആശയവിനിമയ ശൈലിയിൽ പ്രാവീണ്യമുള്ളവനുമായി മാറും.

1 /7

സമ്പത്ത്, ബിസിനസ്, ബുദ്ധി, യുക്തി, ആശയവിനിമയം എന്നിവയുടെ ഘടകമാണ് ബുധൻ. ജാതകത്തിൽ ബുധൻ ശുഭ സ്ഥാനത്താണെങ്കിൽ ആ വ്യക്തി വലിയ ബിസിനസുകാരനും ബുദ്ധിമാനും ആശയവിനിമയ ശൈലിയിൽ പ്രാവീണ്യമുള്ളവനുമായി മാറും. അതുകൊണ്ടാണ് ബുധന്റെ സ്ഥാനത്ത് മാറ്റം വളരെ പ്രധാനമായി കണക്കാക്കുന്നത്.

2 /7

2023 ജൂലൈ 25 ന് ബുധൻ രാശി മാറി ചിങ്ങത്തിലേക്ക് പ്രവേശിച്ചു. ബുധൻ ചിങ്ങത്തിൽ പ്രവേശിചാറ്റിലൂടെ ലക്ഷ്മീ നാരായണ രാജയോഗം ഉണ്ടായിരിക്കുകയാണ്. ഇത് 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.  ബുധന്റെ സംക്രമത്തിൽ നിന്നും രൂപപ്പെട്ട  ലക്ഷ്മി നാരായണ യോഗം ചില ആളുകൾക്ക് വളരെ പ്രയോജനകരമായിരിക്കും.  

3 /7

മേടം (Aries): ചിങ്ങം രാശിയിൽ ബുധൻ പ്രവേശിക്കുന്നതോടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാർക്ക് അനുകൂലമായ സ്വാധീനം നൽകും.  ഈ ആളുകൾ അവരുടെ ബുദ്ധിയുടെ അടിസ്ഥാനത്തിൽ ലാഭം നേടാൻ കഴിയും. പുരോഗതി ഉണ്ടാകും. നല്ല സമയം കിട്ടും. നിങ്ങളുടെ ജോലി പൂർത്തിയാകും. വിദ്യാർത്ഥികൾക്ക് ആനുകൂല്യം ലഭിക്കും.

4 /7

മിഥുനം (Gemini): ബുധന്റെ രാശിയിൽ വരുന്ന മാറ്റം മിഥുന രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. മിഥുന രാശിയുടെ അധിപനായ ബുധൻ ഈ രാശിക്കാർക്ക് പ്രത്യേക അനുഗ്രഹങ്ങൾ നൽകും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സ്ഥാനവും ബഹുമാനവും ലഭിക്കും. പ്രത്യേകിച്ച് എഴുത്തുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രയോജനം ലഭിക്കും.

5 /7

ചിങ്ങം (Leo): ബുധൻ ചിങ്ങം രാശിയിൽ തന്നെ പ്രവേശിക്കുന്നതോടെ ലക്ഷ്മീ നാരായന യോഗം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് വാ ധനേട്ടം ഉണ്ടാകും, സാമ്പത്തിക സ്ഥിതി ശക്തമാകും. പണം ലാഭിക്കാൻ കഴിയും.  

6 /7

തുലാം (Leo):  തുലാം രാശിക്കാർക്ക് ബുധന്റെ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. ലക്ഷ്മി നാരായണ യോഗം ഈ ആളുകൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നൽകും. ജോലിയിലും ബിസിനസ്സിലും വളരെയധികം പുരോഗതിയുണ്ടാകും.  പ്രത്യേകിച്ച് സർഗാത്മക മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

7 /7

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ബുധന്റെ സംക്രമം വളരെ ശുഭകരമാണ്. ഈ ആളുകൾക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ നേട്ടങ്ങൾ ലഭിക്കും. ഇതോടൊപ്പം വ്യക്തിജീവിതവും നല്ലതായിരിക്കും. പ്രണയ ജീവിതം അതിമനോഹരമായിരിക്കും. പങ്കാളിയുമായി നല്ല രീതിയിൽ പെരുമാറും. സന്താന സന്തോഷം ലഭിക്കും.   (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola