Budh Gochar: ആഗസ്റ്റ് മാസം ഈ 5 രാശിക്കാരെ ഭാഗ്യം തുണയ്ക്കും, 21 ദിവസത്തേക്ക് പണം വര്‍ഷിക്കും

ബുധന്‍ ഒരു വ്യക്തിയുടെ  ജീവിതത്തില്‍ ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തന്നെ  ബുധന്‍റെ  സംക്രമണം ചില രാശിക്കാര്‍ക്ക്  ഏറെ ഭാഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. 

Budh Gochar 2022 (Mercury Transit 2022): ബുധന്‍ ഒരു വ്യക്തിയുടെ  ജീവിതത്തില്‍ ബുദ്ധി, യുക്തി, പണം, ബിസിനസ്സ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ തന്നെ  ബുധന്‍റെ  സംക്രമണം ചില രാശിക്കാര്‍ക്ക്  ഏറെ ഭാഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. 

ജൂലൈ 31 മുതല്‍  ബുധന്‍ ചിങ്ങം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്.  ചിങ്ങം രാശിയിലേയ്ക്കുള്ള ബുധന്‍റെ മാറ്റം 5 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ആഗസ്റ്റ് 21 വരെ ബുധൻ ചിങ്ങത്തിൽ നിൽക്കുന്ന സമയമാണ്. ഇത് ഈ രാശിക്കാര്‍ക്ക്  ധാരാളം സമ്പത്ത് വര്‍ഷിക്കും... 

1 /5

മേടം:  ബുധന്‍റെ  രാശിമാറ്റം മേടം രാശിക്കാർക്ക് ഏറെ ശുഭകരമായ സമയമാണ്.  ഈ സമയം ഇവര്‍  തങ്ങളുടെ ജോലിയിൽ കഠിനാധ്വാനം ചെയ്യും, അവർക്ക് ഫലവും ലഭിക്കും, ഒപ്പം ജീവിതത്തില്‍ ഏറെ  സന്തോഷവും ലഭിക്കും. ഇവര്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, അത് അവരുടെ സ്വാധീനം വർദ്ധിപ്പിക്കും. ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും. പ്രണയ ദമ്പതികൾക്കും ഈ സമയം നല്ലതായിരിക്കും.

2 /5

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ബുധൻ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. അവരുടെ മികച്ച ആശയവിനിമയം ജോലി എളുപ്പമാക്കും. സാമ്പത്തിക പ്രാപ്തിക്കുള്ള സമയമാണ് ഇത്.  പുതിയ പദ്ധതികളിൽ പ്രവർത്തിക്കാൻ നല്ല സമയമാണ്. തൊഴിൽ-വ്യാപാരത്തിൽ ലാഭം വർദ്ധിക്കും. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. 

3 /5

കന്നി: ബുധന്‍റെ  സംക്രമണം കന്നിരാശിക്കാർക്ക് ഏറെ നേട്ടങ്ങൾ നൽകും. ഇവരുടെ സാമ്പത്തികം വർദ്ധിക്കും. വ്യവസായികള്‍ക്ക് ഏറെ ഗുണകരമായ സമയമാണ്.  കുടുംബവുമായുള്ള ബന്ധം മെച്ചപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കും

4 /5

ധനു: ആഗസ്റ്റ് മാസം ധനു രാശിക്കാർക്ക് ഒരുപാട് സന്തോഷം നൽകുന്ന മാസമാണ്.  ദാമ്പത്യ സുഖം ഉണ്ടാകും. വിവാഹം കഴിക്കാത്തവർക്ക് ബന്ധം ലഭിക്കാം. മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. കഠിനാധ്വാനത്തിന്‍റെ ഫലം മഹത്തായ നേട്ടങ്ങളുടെ രൂപത്തിഎത്തുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും.   

5 /5

കുംഭം:  കുംഭ രാശിക്കാർക്ക് തങ്ങളുടെ പ്രവര്‍ത്തന മേഘലയില്‍ ബുധൻ സംക്രമണം ഏറെ ഗുണം ചെയ്യും. ഈ രാശിക്കാരുടെ പ്രവൃത്തികള്‍ക്ക് പ്രശംസ ലഭിക്കും.  സ്ഥാനക്കയറ്റം ലഭിക്കും. വ്യവസായികള്‍ക്കും ഈ സമയം ഏറെ നല്ലതാണ്. അവിവാഹിതർക്ക് പങ്കാളിയെ ലഭിക്കും. ബഹുമാനം വർദ്ധിക്കും. ഭാഗ്യം ഇപ്പോഴും ഒപ്പമുണ്ടാകും.  

You May Like

Sponsored by Taboola