Budh Gochar 2023: കരിയറില്‍ ഉന്നതി, അപാര സമ്പത്ത്, 2 ദിവസത്തിന് ശേഷം ബുധ സംക്രമണം സൃഷ്ടിക്കും ഈ രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍!!

Mercury Transit 2023: വേദ ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും നിശ്ചിത സമയത്ത് സ്വയം സംക്രമിക്കുന്നു. ബുധൻ  ഇപ്പോൾ ചിങ്ങം രാശിയിലാണ്. ഉടന്‍ തന്നെ ബുധന്‍ കന്നി രാശിയിൽ സംക്രമിക്കും. അതായത്, ആഗസ്റ്റ്‌ 24ന്  ബുധന്‍ കന്നി രാശിയില്‍ സംക്രമിക്കും. 

ബുധന്‍റെ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഫലദായകമാണ്. അതായത്, ഈ സമയത്ത് ചില രാശിക്കാര്‍ കരിയറില്‍ ഉന്നത നിലയില്‍ എത്തും, അപാര സമ്പത്ത് നേടും. അതായത്, ബുധന്‍റെ സംക്രമണം ചില രാശിക്കാര്‍ക്ക് ഏറെ ഭാഗ്യമായി കണക്കാക്കുന്നു. ആഗസ്റ്റ്‌ 24ന്  നടക്കുന്ന ബുധന്‍റെ സംക്രമണം 3 രാശിക്കാരുടെ ജീവിതത്തില്‍ ഏറെ ഭാഗ്യം പ്രദാനം ചെയ്യും. ആ രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം...  

 

1 /3

ഇടവം രാശി (Taurus Zodiac Sign)     ജ്യോതിഷ പ്രകാരം, ബുധന്‍റെ സംക്രമണം ഇടവം രാശിയിലെ ആളുകൾക്ക് ഏറെ അനുകൂല ഫലങ്ങൾ നൽകും. അതായത് ഈ രാശിക്കാരുടെ ഭാഗ്യ സമയമാണ് ഇത്. ഈ സമയത്ത് അവരുടെ കരിയറിന് ഉത്തേജനം നല്‍കും വിധം ഒരു ഉയര്‍ച്ച പ്രതീക്ഷിക്കാം.  അതുവഴി ഈ രാശിക്കാരുടെ വരുമാനവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക ആശ്വാസം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിക്കും. നിക്ഷേപം നല്ല ഫലങ്ങൾ നൽകും. കുടുംബജീവിതം സന്തോഷകരമാകും. 

2 /3

കന്നി രാശി (Virgo Zodiac Sign)  ബുധന്‍റെ സംക്രമണം മൂലം കന്നി രാശിക്കാർക്ക് ഏറെ ശുഭ ഫലങ്ങൾ ലഭിക്കാൻ പോകുന്നു. ഈ രാശിയാണ് ഭരിക്കുന്ന രാശിചക്രം. ഈ രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ എന്നും വിജയം ലഭിക്കും. ബുധ സംക്രമണം ഈ രാശിക്കാർക്ക് അവരുടെ കഠിനാധ്വാനത്തിന്‍റെ പൂർണ ഫലം നല്‍കും. ബിസിനസിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതി ഉണ്ടാകും. ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, അത് ഭാവിയിൽ ഏറെ നേട്ടങ്ങൾ നൽകും. വ്യക്തി ജീവിതത്തില്‍ ഏറെ പുരോഗതി ഉണ്ടാകും. 

3 /3

മകരം രാശി  (Capricorn Zodiac Sign)  ജ്യോതിഷ പ്രകാരം, മകരം രാശിക്കാർക്ക് ബുധന്‍റെ സംക്രമണം ശുഭകരമായിരിക്കും. ഈ സമയം അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. വരുമാനത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. വലിയ നേട്ടങ്ങൾക്ക് അവസരമുണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് കടത്തിൽ നിന്ന് മോചനം ലഭിക്കും. നിയമ തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഈ സമയത്ത് ആശ്വാസം ലഭിക്കും. ധൈര്യവും നിശ്ചയദാർഢ്യവും ശക്തമായി നിലനിൽക്കും, വിദേശയാത്ര എന്ന സ്വപ്നം യാഥാർത്ഥ്യമാകാന്‍ സാധ്യത.       (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola