ബുധ സംക്രമം: ഈ 5 രാശിക്കാർക്ക് നൽകും വൻ സമ്പത്ത്! തൊഴിൽ-ബിസിനസുകളിൽ മികച്ച വിജയം

Budh Transit 2022: ഓരോ ഗ്രഹമാറ്റവും മാറ്റങ്ങൾ കൊണ്ടുവരുന്നത്  നമ്മുടെ ജീവിതത്തിലേക്കായിരിക്കും. 2022 മാർച്ച് 24 ന് സമ്പത്ത്, ബുദ്ധി, കൗശലം എന്നിവയുടെ കാരണകനായ ബുധൻ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. ബുധന്റെ ഈ സംക്രമം 5 രാശിക്കാർക്ക് വളരെ ശുഭകരമാണ്. ബുധന്റെ രാശി മാറ്റം ഇത്തരക്കാർക്ക് ധാരാളം ധനലാഭമുണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ബുധന്റെ സംക്രമം ശുഭകരമെന്ന് നമുക്ക് നോക്കാം.

 

1 /5

ബുധന്റെ സംക്രമം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. അവരുടെ വരുമാനം വർദ്ധിച്ചേക്കാം. കരിയറിൽ പുരോഗതി കൈവരിക്കാൻ കഴിയും. പ്രതീക്ഷിക്കാത്തിടത്തു നിന്നും പെട്ടെന്ന് ധനം ലഭിക്കും. സിനിമ, മീഡിയ, മാർക്കറ്റിംഗ്, മോഡലിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം പ്രത്യേകിച്ചും ഫലപ്രദമാണ്. ഈ കാലയളവിൽ അവർ എല്ലാ കാര്യങ്ങളിലും വിജയിക്കും.

2 /5

മിഥുനം രാശിക്കാർക്ക് ബുധൻ ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതി നൽകും. പുതിയ ജോലിയുടെ ഓഫർ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. ബിസിനസ്സിൽ വലിയ ഡീലുകൾക്ക് അന്തിമരൂപം നൽകും. മൊത്തത്തിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും. ഭാവിയിലും ഗുണം ചെയ്യും.

3 /5

കർക്കടക രാശിക്കാർക്കും ബുധന്റെ രാശിമാറ്റം വളരെ ശുഭകരമാണ്. ഇവർ തങ്ങളുടെ പ്രവർത്തനങ്ങളിൽ വിജയം നേടാൻ തുടങ്ങും. ഇതുവരെ മുടങ്ങിക്കിടന്ന പ്രവൃത്തികൾ തുടങ്ങും. ധനലാഭമുണ്ടാകും. തൊഴിൽ-വ്യാപാരരംഗത്ത് പുരോഗതിയുണ്ടാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.

4 /5

ബുധന്റെ സംക്രമണം തുലാം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം നൽകും. വ്യാപാരികൾക്ക് വലിയ ലാഭം നൽകും. ഈ സമയം അവർക്ക് അത്തരം നേട്ടങ്ങൾ നൽകും അത് ഭാവിയിലും വളരെയധികം നേട്ടമുണ്ടാക്കും. മൊത്തത്തിൽ എല്ലാ വിധത്തിലും നല്ല സമയമായിരിക്കും.

5 /5

കുംഭം രാശിക്കാർക്ക് ബുധന്റെ സംക്രമണം ധനലാഭമുണ്ടാക്കും. കുടുങ്ങിക്കിടക്കുന്ന പണം ലഭിച്ചേക്കും.  ബിസിനസുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന വ്യവസായികൾക്ക് വളരെയധികം പ്രയോജനം ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola