Navpancham Yog 2023: ചൊവ്വ-ശനി രാശിമാറ്റം സൃഷ്ടിക്കും നവപഞ്ചമ യോഗം, ഈ 3 രാശിക്കാർക്ക് വൻ ധനനേട്ടം!

Mangal Shani Making Navpancham Rajyog: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ സംക്രമിച്ച് മിഥുന രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതുപോലെ ശനി കുംഭത്തിൽ ഉദിച്ചിരിക്കുകയാണ്. ചൊവ്വയുടെയും ശനിയുടെയും ഈ സ്ഥിതി നവപഞ്ചമ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്, ഇത് ചിലർക്ക് ശുഭ ഫലങ്ങൾ നൽകും.

 

Navpancham Rajyog 2023: ജ്യോതിഷത്തിൽ പല തരത്തിലുള്ള രാജയോഗങ്ങളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. ഗ്രഹങ്ങളുടെ സംക്രമണം, ഗ്രഹങ്ങളുടെ സംയോജനം, വിവിധ രാശികളിലെ ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ കാരണം ഈ രാജയോഗങ്ങൾ സൃഷ്ടിക്കപ്പെടും. ഈ രാജയോഗങ്ങൾ വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. 

1 /4

നിലവിൽ ചൊവ്വ മിഥുന രാശിയിലാണെങ്കിൽ ശനി കുംഭം രാശിയിൽ ഉദിച്ചിരിക്കുന്നു. ഇങ്ങനെ ശനിയുടെ ഉദയവും ചൊവ്വയുടെ സംക്രമവും കൂടിച്ചേർന്ന് നവപഞ്ചമ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് ചൊവ്വ അഞ്ചാം ഭാവത്തിലും ശനി ഒമ്പതാം ഭാവത്തിലും ഇരിക്കുന്നു. ഈ നവപഞ്ചമ രാജയോഗം 3 രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഏതൊക്കെയാണ് ആ 3 രാശികൾ എന്ന് അറിയാം.

2 /4

മേടം (Aries):  നവപഞ്ചമ രാജയോഗം മേടം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ ഈ സമയം ഇവരുടെ ധൈര്യവും ഊർജ്ജവും വർധിക്കും. ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും. ബിസിനസ്സിൽ വലിയ ലാഭം, യാത്രകൾ ഗുണം ചെയ്യും. ഈ സമരം ഐടി മേഖലയിലുള്ളവർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക. ധനലാഭം ഉണ്ടാകും.

3 /4

കന്നി (Virgo):  നവപഞ്ചമ രാജയോഗം കന്നി രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ജോലിയിൽ പ്രമോഷൻ, ശമ്പളം വർധിക്കാനുള്ള സാധ്യത, വലിയ ഉത്തരവാദിത്തം എന്നിവ ലഭിക്കാം. ഒരു വലിയ കമ്പനിയിൽ നിന്നും ഉയർന്ന തസ്തികയിലുള്ള ജോലി വാഗ്ദാനം ലഭിച്ചേക്കാം. ശത്രുക്കൾ കുറയും. വസ്തു സംബന്ധമായ നേട്ടങ്ങൾ ഉണ്ടാകും.  

4 /4

കുംഭം (Aquarius): നവപഞ്ചമ രാജയോഗം കുംഭം രാശിക്കാർക്ക് ബഹുമാനവും ആദരവും നൽകും. ജോലിസ്ഥലത്ത് പ്രശസ്തി വർദ്ധിക്കും. ബിസിനസ്സ് വർദ്ധിക്കും. സുഹൃത്തുക്കളുടെയും സഹോദരങ്ങളുടെയും സഹായത്താൽ ഒരു വലിയ ജോലി പൂർത്തിയാക്കാൻ കഴിയും. ധനലാഭം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല സമയം (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola