Budh Gochar 2023: ശനിയുടെ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!

Budh Gochar In Kumbh: ജ്യോതിഷമനുസരിച്ച് ബുധന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കാൻ 25 ദിവസം വേണം. ഇത്തരമൊരു സാഹചര്യത്തിൽ ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഇതിലൂടെ രാജയോഗം സൃഷ്ടിക്കും. ബുധന്റെ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

Rajyog 2023: എല്ലാ മാസവും നിരവധി വലിയ ഗ്രഹങ്ങൾ സ്ഥാനം മാറാറുണ്ട്. ഫെബ്രുവരി മാസത്തിലും പല വലിയ ഗ്രഹങ്ങളും അവരുടെ രാശിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. മാസാരംഭത്തിൽ തന്നെ ബുധൻ സംക്രമിച്ചു.  

1 /5

ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിയിൽ ബുധന്റെ സംക്രമണം രാജയോഗം സൃഷ്ടിക്കും. കുംഭം രാശിയിൽ രൂപപ്പെടുന്ന ഈ രാജയോഗം 4 രാശിക്കാർക്ക് പ്രത്യേകിച്ച്  ഗുണം ചെയ്യും.

2 /5

മിഥുനം (Gemini):  2023 ൽ കുംഭം രാശിയിൽ രൂപം കൊള്ളുന്ന ഈ രാജയോഗം പ്രത്യേകിച്ചും മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഈ യോഗത്താൽ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാത്രമല്ല മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. 2023 ൽ നിങ്ങളുടെ എതിരാളികളിൽ നിങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് അവരുടെ കരിയറിൽ പ്രമോഷൻ ലഭിക്കും.

3 /5

ധനു (sagittarius):  ബുധന്റെ സംക്രമം ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ശുഭഫലങ്ങൾ മൂലം ഈ ആളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ധനു രാശിക്കാർക്ക് ഈ സമയം ഏഴര ശനി അവസാനിക്കുന്ന സമയമാണ്. ഇക്കൂട്ടരുടെ കുടുംബജീവിതത്തിലും പ്രണയജീവിതത്തിലും നിയമപരമായ കാര്യങ്ങളിലും രാജയോഗം വിജയം കൊണ്ടുവരും. എന്തെങ്കിലും പ്രവൃത്തി തടസ്സപ്പെട്ടാൽ ഈ കാലയളവിൽ പൂർത്തിയാക്കാൻ സാധ്യതയുണ്ട്.  

4 /5

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമണത്തിൽ നിന്നും ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ചിരുന്ന പണം കിട്ടും.  മാത്രമല്ല ഈ കാലയളവിൽ ജോലിയുള്ള ആളുകൾക്ക് അവരുടെ കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്കും പ്രയോജനകരമാകും. ധനലാഭം ഉണ്ടാ

5 /5

മകരം (Capricorn): കുംഭ രാശിയിൽ ബുധൻ സംക്രമിക്കുമ്പോൾ ഉണ്ടാകുന്ന രാജയോഗം മകരം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇതോടൊപ്പം സാമൂഹിക തലത്തിലും ഉയർച്ചയുണ്ടാകും. നിക്ഷേപിക്കാൻ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഇത് നല്ല സമയമാണ്.  ഈ കാലയളവിൽ നിങ്ങൾക്ക് ലാഭം നേടാം. ഈ സമയത്ത് വസ്തുവകകളിലും മറ്റും നിക്ഷേപിക്കുന്നത് നല്ലതാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola