Shani Gochar 2023: വെറും 18 ദിവസം.. പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും ശനി കൃപ!

Shani Rashi Parivartan 2023: പുതുവർഷത്തിൽ ശനി തന്റെ രാശിചക്രം മാറ്റാൻ പോകുകയാണ്. സ്വന്തം രാശിയായ കുംഭത്തിലേക്കുള്ള ശനിയുടെ സംക്രമണം ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  

Saturn Transit 2023: നവഗ്രഹങ്ങളിലെ ഗ്രഹമായ ശനി രണ്ടര വർഷത്തിനുള്ളിലാണ് രാശിമാറ്റം നടത്തുന്നത്.  ശനി ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും വീണ്ടും അതേ രാശിയിലേക്ക് എത്താൻ 30 വർഷമെടുക്കും. ഇപ്പോഴിതാ 2023 ജനുവരി 17 ന് ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കാൻ പോകുകയാണ്. 

1 /5

2023 ജനുവരി 17 ന് ശനി 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇത് ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. കൂടാതെ പല രാശിക്കാർക്കും ഏഴര ശനി കണ്ടകശനി എന്നിവയുടെ ദോഷ ഫലങ്ങളിൽ നിന്നും  ആശ്വാസം ലഭിക്കും. അതുകൊണ്ടുതന്നെ  ഇത്തരക്കാർക്ക് ഈ സമയം എല്ലാ ജോലികളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും.  ശനി 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരും. ഈ രണ്ടര വർഷം ഏതൊക്കെ രാശിക്കാർക്കാണ് വളരെ മികച്ച ഗുണങ്ങൾ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം. 

2 /5

മേടം: ശനി സംക്രമത്തിലൂടെ  മേടം രാശിക്കാർക്ക് ധാരാളം സമ്പത്ത് ലഭിക്കും. കരിയറിൽ വലിയ നേട്ടം ഉണ്ടാകും. ഒപ്പം ഉന്നത  സ്ഥാനം ലഭിക്കുന്നതിനും വരുമാന വർദ്ധനവിനും സാധ്യതയുണ്ട്. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാകും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ രൂപീകരിക്കും.   

3 /5

ഇടവം: ശനിയുടെ രാശിമാറ്റം ഇടവം രാശിക്കാർക്കും വൻ ഭാഗ്യം കൊണ്ടുവരും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. പദവി, ധനം, സ്ഥാനമാനങ്ങൾ, സ്നേഹം എന്നിവ ലഭിക്കും. അവിവാഹിതരുടെ വിവാഹം പെട്ടെന്നുണ്ടാകും.

4 /5

ധനു: ശനിയുടെ രാശിമാറ്റം ധനു രാശിക്കാർക്ക് ഏഴര ശനിയിൽ നിന്നും മോചനം നൽകും. ഇതിലൂടെ ഈ രാശിക്കാർക്ക്  സമ്മർദ്ദം, പ്രശ്നങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയിൽ നിന്നും മുക്തി ലഭിക്കും. ധനലാഭമുണ്ടാകും. രോഗങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.  

5 /5

കുംഭം: ശനി രാശിമാറി പ്രവേശിക്കുന്നത് സ്വന്തം രാശിയായ  കുംഭ രാശിയിലാണ്. കുംഭ രാശിയുടെ അധിപനായ ശനി ഈ രാശിക്കാർക്ക് വൻ ഗുണം നൽകും. പുതിയ ജോലി ലഭിക്കും, വലിയ നേട്ടം കൈവരിക്കാനാകും, ബിസിനസിൽ ലാഭമുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola