Shani Margi 2022: ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ

Shani Margi 2022: ഒക്ടോബർ 23 ന് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജൂലൈ മുതൽ ശനി വക്രഗതിയിലായിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം മാറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമായി പതിയെ ഇഴഞ്ഞു നീങ്ങുന്ന ഗ്രഹമാണ് ശനി.  അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ ഏകദേശം രണ്ടര വർഷമെടുക്കും. ശനി സംക്രമിക്കുമ്പോൾ അല്ലെങ്കിൽ സ്ഥാനം മാറുമ്പോൾ അതിന്റെ സ്വാധീനം എല്ലാ രാശികളിലും അനുഭവപ്പെടും. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം.

1 /4

മേട രാശിക്കാർക്ക് ശനിയുടെ പൂർണ്ണ കൃപ ലഭിക്കും. ധനമഴയുണ്ടാകും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത. ബിസിനസിൽ നല്ല ലാഭമുണ്ടാകും.

2 /4

തുലാം രാശിക്കാർക്കും ഈ സമയം വലിയ നേട്ടങ്ങൾ ലഭിക്കും. റിയൽ എസ്റ്റേറ്റിലെ നിക്ഷേപം ഇവർക്ക് വളരെയധികം ലാഭം നൽകും. തുലാം രാശിക്കാരുടെ ജീവിതത്തിൽ ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപ ലഭിക്കും.   

3 /4

കുംഭ രാശിക്കാർക്ക് ഈ സമയം ജീവിതത്തിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ അനുഭവപ്പെടാം. പണം സമ്പാദിക്കാനുള്ള മികച്ച അവസരങ്ങൾ നേടും. സൗകര്യങ്ങൾ വർധിക്കും. 

4 /4

മീന രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക കൃപയുണ്ടാകും. നിങ്ങൾ ആരംഭിക്കുന്ന ഏത് ജോലിയായാലും ശനിദേവന്റെ അനുഗ്രഹത്താൽ അത് വിജയകരമായി പൂർത്തിയാക്കും. പലയിടത്തുനിന്നും ധനമഴയുണ്ടാകും. 

You May Like

Sponsored by Taboola