Shani Uday: ശനി ഉദയം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും നൽകും വൻ പുരോഗതി

Shani Uday 2024: രണ്ടര വർഷത്തെ സമയമെടുത്താണ് ശനി രാശി മാറുന്നത് എങ്കിലും ഇതിനിടയിൽ  ശനിയുടെ ചലനത്തിൽ മാറ്റങ്ങളുണ്ടാകും. അതായത് ഈ സമയത്തിനുള്ളിൽ തന്നെ ശനി അസ്തമനവും ഉദയവും ഒക്കെ നടക്കും.

Saturn Rise 2024: 2024 ലെ ശനിയുടെ ഉദയം ചില ആളുകൾക്ക് ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതി നൽകും. പ്രധാനപ്പെട്ട പല ഗ്രഹങ്ങളും 2024 ന്റെ തുടക്കത്തിൽ സംക്രമിക്കും. നീതിയുടെ ദേവനായ ശനി 2024 ൽ ഉദിക്കും. ശനിയുടെ ഉദയം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. 

1 /5

Saturn Rise 2024: പ്രധാനപ്പെട്ട പല ഗ്രഹങ്ങളും 2024 ന്റെ തുടക്കത്തിൽ സംക്രമിക്കും. നീതിയുടെ ദേവനായ ശനി 2024 ൽ ഉദിക്കും. ശനിയുടെ ഉദയം 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. 2024 ൽ ശനിയുടെ സ്ഥാനത്ത് വലിയ മാറ്റമുണ്ടാകും. 2024 മാർച്ചിൽ ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കും. ഇത് ചില രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.

2 /5

ശനി ഉദിച്ചുയരുമ്പോൾ തന്നെ ഈ രാശിക്കാർ അവരുടെ കരിയറിൽ വലിയ കുതിച്ചുചാട്ടം നടത്തും. ഈ സമയം ഇവർക്ക് ജോലിയിലും ബിസിനസ്സിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. ഉയർന്ന സ്ഥാനവും സ്ഥാനമാനങ്ങളും ധനവും ലഭിക്കും. ശനിയുടെ ഉദയത്തോടെ ഏറെ ഗുണം നൽകുന്ന രാശിക്കാർ ആരെന്ന് നോക്കാം.

3 /5

ഇടവം (Taurus): ശനിയുടെ ഉദയം ഇടവം രാശിക്കാരുടെ  തൊഴിൽ, ബിസിനസ്സ് എന്നീ മേഖലകളിൽ വളരെ ശുഭകരമാണെന്ന് തെളിയിക്കും. നിങ്ങളുടെ കർമ്മ ഭാവത്തിൽ ശനി നിങ്ങളെ വളരെയധികം അനുഗ്രഹിക്കും. ഓരോ ഘട്ടത്തിലും വിജയം കൈവരിക്കും. ഉന്നത സ്ഥാനം കൈവരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ബിസിനസ്സ് വ്യാപിക്കും,  പുതിയ ജോലി ഓഫർ ലഭിക്കും. അതേസമയം ജോലിയുള്ളവർക്ക് പ്രമോഷനും മാർച്ചിന് ശേഷം അവർ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറ്റം ലഭിക്കും. വിദേശയാത്രയ്ക്ക് യോഗം.

4 /5

മിഥുനം (Gemini): മിഥുന രാശിക്കാർക്ക് ശനിയുടെ ഉദയം വലിയ നേട്ടങ്ങൾ നൽകും. ഭാഗ്യം ഇവർക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ദീർഘകാല ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ ജോലി ആരംഭിക്കാൻ കഴിയും. ഒരു യാത്ര പോകാണ് യോഗമുണ്ടാകും അത് ശുഭകരമാകും. ഗവേഷണ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. ശനിയുടെ ഉദയം മത്സര പരീക്ഷകളിൽ ഇവർക്ക് വിജയം നൽകും.

5 /5

മകരം (Capricorn): ശനിയുടെ ഉദയം മകരം രാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ഇവർക്ക് ഈ സമയം വലിയ സാമ്പത്തിക നേട്ടം ഉണ്ടാകും. കാലാകാലങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത നേട്ടം ഉണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും, ആത്മവിശ്വാസം വർദ്ധിക്കും, വ്യക്തിത്വം മെച്ചപ്പെടും.  നിങ്ങളുടെ മുടങ്ങിക്കിടന്ന എല്ലാ ജോലികളും പൂർത്തിയാക്കും. ആഗ്രഹങ്ങൾ സഫലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola