ജാതകത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ ചലനം അനുകൂലമാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ നല്ല ഫലം നൽകും. എന്നാൽ അതല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകളും കൊണ്ടുവരും.
Shash Mahapurush Rajyog: ജാതകത്തിലെ ഗ്രഹങ്ങളുടെയും രാശികളുടെയും ചലനം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ ചലനം അനുകൂലമാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ നല്ല ഫലം നൽകും. എന്നാൽ അതല്ലെങ്കിൽ വലിയ ബുദ്ധിമുട്ടുകളും കൊണ്ടുവരും.
ശശ് മഹാപുരുഷ രാജയോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് വളരെയധികം സ്പെഷ്യൽ ആയിരിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് വൻ സമ്പത്തും പുരോഗതിയും ലഭിക്കും. ഈ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...
മേടം (Aries): ശനിയുടെ ഉദയം മേട രാശിക്കാർക്ക് സാമ്പത്തികമായും അനുകൂല ഫലങ്ങൾ നൽകും. മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശനി ഉദിച്ചിരിക്കുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഈ സമയത്ത് ഇവരുടെ വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാകുന്നത്. ഈ രാജയോഗം ജോലി ചെയ്യുന്നവർക്ക് വലിയ അനുഗ്രഹമായിരിക്കും.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗത്തിന്റെ രൂപീകരണം ശുഭകരമായിരിക്കും. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപം കൊണ്ടിരിക്കുന്നത്. അത് പങ്കാളിത്തത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും ഭവനമാണ്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഇണയുമായുള്ള ബന്ധം മുമ്പത്തേക്കാൾ ശക്തമാകും. അവിവാഹിതരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം. തൊഴിൽ മേഖലയിലുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. ഒപ്പം ഇവരുടെ മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.
കുംഭം (Aquarius): ശശ് മഹാപുരുഷ് രാജയോഗം രൂപപ്പെട്ടതോടെ കുംഭ രാശിക്കാർക്ക് നല്ല ദിനങ്ങൾ ആരംഭിച്ചിരിക്കുകയാണ്.. ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ഈ യോഗം. ഈ സമയത്ത് നിങ്ങളുടെ ജീവിത പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളോടൊപ്പം നിങ്ങളുടെ ജീവിത പങ്കാളിയ്ക്കും പുരോഗതിയുടെ ഭാഗ്യം തെളിയും. ഈ കാലയളവിൽ കുംഭ രാശിക്കാരുടെ പ്രൊഫഷണൽ ജീവിതത്തിലും പുരോഗതി കൈവരിക്കാനാകും. ഒപ്പം ആത്മവിശ്വാസവും വർദ്ധിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളേയും വിവരങ്ങളെളേയും അടിസ്ഥാനമാക്കിയുള്ളതാണ്)