Shani Vakri 2024: ശനിയുടെ വിപരീത ചലനം; ഈ 3 രാശിക്കാരുടെ ജീവിതം ഇനി വേറെ ലെവല്‍!

ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ശനിയുടെ സ്ഥാനം ആ വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

 

Shani Vakri 2024 lucky zodiacs: ശനി ദേവൻ ഓരോ വ്യക്തിക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുമെന്നാണ് വിശ്വാസം. ശനിയുടെ വിപരീത ചലനം സംഭവിക്കാൻ പോകുകയാണ്. അതിൻ്റെ സ്വാധീനം 12 രാശിക്കാരിലും പ്രതിഫലിക്കും.

1 /5

സ്വന്തം രാശിയായ കുംഭത്തിലാണ് നിലവിൽ ശനിയുടെ സഞ്ചാരം. ഹിന്ദു പഞ്ചാംഗ പ്രകാരം ജൂൺ 29 ന് അർദ്ധരാത്രി 12:35 ന് ശനിയുടെ വിപരീത ചലനം ആരംഭിക്കും. നവംബർ 15 വരെ ശനി ഈ ഭാവത്തിൽ സഞ്ചരിക്കും.   

2 /5

ശനിയുടെ വിപരീത ചലനം 12 രാശിക്കാരുടെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് മൂന്ന് രാശിക്കാർക്ക് ഭാഗ്യവും ധാരാളം പണവും പ്രശസ്തിയും ലഭിക്കുമെന്ന് പറയപ്പെടുന്നു. ആ ഭാഗ്യ രാശിക്കാർ‍ ആരൊക്കെയാണ് നോക്കാം.    

3 /5

മേടം രാശിക്കാർക്ക് ശനിയുടെ വിപരീത ചലനം ഏറെ ഗുണകരമാണ്. ഈ സമയത്ത് മേടം രാശിക്കാർക്ക് ബിസിനസ്സിൽ പുരോഗതിയുണ്ടാകും. തൊഴിൽ മേഖലയിൽ വിജയം കാണും. കടം കൊടുത്തതോ തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ച് വിട്ടുകളഞ്ഞതോ ആയ പണം തിരികെ നിങ്ങളിലെത്തും.   

4 /5

ശനിയുടെ വിപരീത ചലനം ഇടവം രാശിക്ക് പല വിധത്തിൽ ഗുണകരമാണ്. ഇത്രയും നാളുകളായി ഈ രാശിക്കാരുടെ ജീവിതത്തിൽ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ ഇല്ലാതാകും. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.   

5 /5

ശനിയുടെ വിപരീത ചലനത്തോടെ വൃശ്ചിക രാശിക്കാർക്ക് ഭാഗ്യത്തിൻ്റെ അകമ്പടി ലഭിക്കും. ഈ സമയം, തൊഴിൽ, ബിസിനസ്സ് എന്നിവയിൽ കാര്യമായ പുരോഗതി ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഇതുവഴി വൃശ്ചിക രാശിക്കാരുടെ കൈകളിലേയ്ക്ക് പണം ഒഴുകിയെത്തും.

You May Like

Sponsored by Taboola