Protein Diet: പ്രോട്ടീൻ ഡയറ്റിന് ഒരു സസ്യാഹാര ബദൽ

Protein Diet Benefits: നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രോട്ടീനുകൾ. പ്രോട്ടീനുകളുടെ അടിസ്ഥാന നിർമാണ ഘടകങ്ങളാണ് അമിനോ ആസിഡുകൾ.

 
  • Jul 06, 2023, 08:21 AM IST

കോശങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും അമിനോ ആസിഡുകൾ നിർണായകമാണ്. ചർമ്മം, മുടി എന്നിവയും നമ്മുടെ പ്രധാന അവയവങ്ങൾ പോലെ തന്നെ പ്രാഥമികമായും പ്രോട്ടീനുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

1 /5

ടോഫു സോയാബീനിൽ നിന്ന് നിർമ്മിച്ച സസ്യാധിഷ്ഠിത പ്രോട്ടീൻ ഉറവിടമാണ്. ഇത് ഗ്രിൽ ചെയ്തോ, സൂപ്പിൽ ചേർത്തോ കഴിക്കാം. മാംസാഹാരത്തിന് ഒരു മികച്ച ബദലാണ് ടോഫു.

2 /5

ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ, സൂര്യകാന്തി വിത്തുകൾ എന്നിവയെല്ലാം പ്രോട്ടീൻ വളരെയധികം അടങ്ങിയവയാണ്. ഇത് പോഷകസമൃദ്ധമായ ലഘുഭക്ഷണം ആയോ സലാഡുകളിലും മറ്റ് ഭക്ഷണങ്ങളിലും ചേർത്തോ കഴിക്കാം.

3 /5

പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയുടെ മികച്ച ഉറവിടമാണ് പയർ. അവ പാകം ചെയ്ത് സൂപ്പിലോ സലാഡുകളിലോ ചേർത്ത് കഴിക്കാം. കറിയായും കഴിക്കാവുന്നതാണ്.

4 /5

ഗ്രീക്ക് യോ​ഗർട്ട് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇത് സ്മൂത്തികൾ, പ്രഭാതഭക്ഷണം, മധുരപലഹാരങ്ങൾ എന്നിവയ്ക്കൊപ്പമോ തനിയെയോ കഴിക്കാം.

5 /5

ചിക്ക്പീസ് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് സലാഡുകൾക്കൊപ്പവും അല്ലാതെയും കഴിക്കാം.

You May Like

Sponsored by Taboola